'ആ വാര്‍ത്ത വ്യാജം, പൊതുജനങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കരുത്'; പ്രതികരിച്ച് മുഹമ്മദ് ഷമി

കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തനിക്ക് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി രംഗത്ത്. എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണം. കണങ്കാലിലെ പരിക്കിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഷമി അടുത്തിടെയാണ് നെറ്റ്‌സില്‍ ബോള്‍ ചെയ്യാന്‍ തുടങ്ങിയത്. ഇതിനിടെയാണ് താരത്തിന് വീണ്ടും പരിക്കേറ്റെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

‘എന്തുകൊണ്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികള്‍ ഉണ്ടാകുന്നത്? ഞാന്‍ കഠിനാധ്വാനം ചെയ്യുകയും വീണ്ടെടുക്കാന്‍ പരമാവധി ശ്രമിക്കുകയുമാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ നിന്ന് ഞാന്‍ പുറത്താണെന്ന് ബിസിസിഐയോ ഞാനോ പറഞ്ഞിട്ടില്ല.

തെറ്റായ ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ദയവായി നിര്‍ത്തുക. അത്തരം വ്യാജ വ്യാജങ്ങള്‍ പ്രചരിപ്പിക്കരുത്- ഷമി എക്‌സില്‍ കുറിച്ചു.

കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഏറെക്കാലമായി കളിക്കളത്തിന് പുറത്താണ്. 2023 ലെ ഏകദിന ലോകകപ്പില്‍ അവിസ്മരണീയമായ പ്രകടനം നടത്തിയ ഷമി പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി, അതിനുശേഷം അതില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണ്. ഈ വര്‍ഷം നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി സ്റ്റാര്‍ പേസര്‍ ദേശീയ ഡ്യൂട്ടിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ