മോനെ സർഫ്രാസെ നിനക്ക് ഫോർമാറ്റ് മാറി പോയി, ഇത് ടെസ്റ്റ് അല്ല; പന്തിനെ എയറിൽ കയറ്റുന്ന ആരാധകരുടെ പുതിയ ഇരയായി സർഫ്രാസ്

ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) നടന്ന സീസണിലെ രണ്ടാം മത്സരത്തിലും ഡൽഹി പരാജയപെട്ടു . പരിക്കേറ്റ് സീസൺ നഷ്‌ടമായ പന്തിന് പകരം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട സർഫ്രാസ് ഖാൻ നിരാശപെടുത്തിയത് ഡൽഹി ആരാധകരെ സങ്കടപ്പെടുത്തി. ഈ സീസണിൽ ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരം തിളങ്ങുമെന്നാണ് കരുതിയത്.

34 പന്തിൽ 30 റൺസ് മാത്രമാണ് സർഫറാസ് നേടിയത്, ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറിലാണ് ഡൽഹി വീണത്. പരിക്ക് മൂലം ഋഷഭ് പന്ത് ഇല്ലാതിരുന്നതിനാൽ ഈ സീസണിൽ ആക്രമണ ക്രിക്കറ്റ് കളിക്കാനുള്ള ചുമതല സർഫ്രാസിന് ആയിരുന്നു . എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൽ താൻ വാഗ്ദ്ധാനം ചെയ്‌ത നിലവാരം പുലർത്താൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

റെഡ് ബോള് ക്രിക്കറ്റിൽ കാണിക്കുന്ന അഭ്യാസമൊന്നും വൈറ്റ് ബോൾ ക്രിക്കറ്റിൽ നടക്കില്ല എന്ന അഭിപ്രായത്തിലൂടെയാണ് ട്രോളുകൾ പിറക്കുന്നത്. മത്സരത്തിന്റെ കാര്യമെടുത്താൽ കഴിഞ്ഞ സീസണിൽ തങ്ങൾ എവിടെ നിർത്തിയോ അവിടെ തുടങ്ങുന്ന ഗുജറാത്തിനെ നമ്മൾ ആദ്യ മത്സരത്തിൽ കണ്ടിരുന്നു. അതെ മികവിൽ തന്നെ ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരവും ജയിച്ചിരിക്കുകയാണ് ഗുജറാത്ത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറായ 162 റൺസ് മാത്രം നേടിയപ്പോൾ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ 7 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഗുജറാത്ത് നേടിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ