ഇന്ത്യയുടെ അടുത്ത മാച്ച് വിന്നർ നീയാണ് മോനെ, യുവതാരത്തോട് വിരാട് കോഹ്‌ലി; ഇതിനേക്കാൾ വലിയ അംഗീകാരം കിട്ടാനില്ല

ബുധനാഴ്ച കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലൂടെയാണ് റിയാൻ പരാഗ് തൻ്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. ബോളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്ത അദ്ദേഹത്തിന് ബാറ്റിംഗിൽ പക്ഷെ തിളങ്ങാനായില്ല. ശ്രീലങ്ക 2-0 മാർജിനിൽ പരമ്പര സ്വന്തമാക്കി.

ഇന്ത്യ പ്രതീക്ഷിച്ച ഫലം നേടാനായില്ലെങ്കിലും പരാഗിനെ സംബന്ധിച്ച് ഈ ദിനം എന്നെന്നും ഓര്മിപ്പിക്കപ്പെടുന്ന രീതിയിലാകും. ഗെയിമിന് മുമ്പ് ഇതിഹാസ താരം വിരാട് കോഹ്‌ലിയിൽ നിന്ന് കന്നി ഏകദിന ക്യാപ്പ് സ്വീകരിച്ചു. ദേശീയ ടീമിൻ്റെ മാച്ച് വിന്നറാകാനുള്ള കഴിവ് അസം ഓൾറൗണ്ടർക്ക് ഉണ്ടെന്ന് ക്യാപ് സമ്മാനിക്കവേ മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“റിയാൻ, ഇന്ത്യക്ക് വേണ്ടി നിങ്ങളുടെ ആദ്യ മത്സരം കളിക്കാൻ കഴിഞ്ഞതിന് ആദ്യം അഭിനന്ദനങ്ങൾ. സെലക്ടർമാർ നിങ്ങളിൽ എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ട്. ജിജി ഭായ്, സെലക്ടർമാർ, രോഹിത്, എല്ലാവരോടും സംസാരിച്ചപ്പോൾ അവർ നിങ്ങളിൽ എന്തെങ്കിലും പ്രത്യേകത കാണുന്നു,” ബിസിസിഐ പങ്കിട്ട വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.

“ഇന്ത്യയുടെ മാച്ച് വിന്നർ ആകാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. നിങ്ങൾക്ക് ആ വിശ്വാസം ഉണ്ടെന്ന് എനിക്കറിയാം, എനിക്ക് നിങ്ങളെ കുറച്ചുകാലമായി അറിയാം, ഞങ്ങൾക്കെല്ലാം നിങ്ങളിൽ ആ വിശ്വാസമുണ്ട്. കളിയുടെ എല്ലാ മേഖലയിലും ഞങ്ങൾക്കായി തിളങ്ങാൻ നിങ്ങൾക്ക് പറ്റും” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഈ കാലങ്ങളിൽ പല ട്രോളുകളും കേട്ട താരമാണ് പരാഗ്.