ശുഭ്മാൻ ഗിൽ- ഈ താരം ക്രിക്കറ്റ് ലോകത്തെ അടുത്ത നെക്സ്റ്റ് ബിഗ് തിങ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യ ലോകത്തിന്റെ ക്രിക്കറ്റ് സിംഹാസനം ഭരിക്കുമെന്ന് കരുതി മുന്നോട്ട് കൊണ്ടുപോകുന്ന താരത്തിന്റെ ഭാഗത്ത് നിന്ന് ഈ കാലയളവിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ക്ലാസും മാസും ചേർന്ന പല ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള താരത്തിൽ നിന്ന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഇന്ന് കിവീസിനെതിരെ പിറന്ന ഇന്നിംഗ്‌സിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.
ഇന്നലെ 82 – 4 എന്ന നിലയിൽ ദിവസ്സം അവസാനിപ്പിച്ച ശേഷം പന്തിനൊപ്പം ക്രീസിൽ എത്തിയ ഗില്ലിന് മുന്നിൽ വലിയ ഉത്തരവാദിത്വം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ യാതൊരു ബുദ്ധിമുട്ടുകളും കാണിക്കാതെ ബാറ്റ് ചെയ്ത ഇരുത്തരങ്ങയും ഇന്ത്യൻ സ്കോർ ഉയർത്തി. പന്ത് പതിവ് പോലെ തന്നെ മാസ് ശൈലിയിൽ കളിച്ചപ്പോൾ ഗില് ക്ലാസ് ആയി. സ്പിന്നര്മാര്ക്ക് എതിരെ താരം കളിച്ച ചില ഷോട്ടുകളൊക്കെ അതിമനോഹരമായിരുന്നു.
ഇതിനിടയിൽ മനോഹരമായി കളിച്ച പന്തിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം താരം പ്രതിരോധ സമീപനത്തിലാണ് കളിച്ചതെങ്കിലും മോശം പന്തുകളെ അതിനിടയിൽ ശിക്ഷിക്കാൻ താരം മറന്നില്ല. ഒടുവിൽ അർഹിച്ച സെഞ്ചുറിക്ക് 10 റൺ അകലെ 90 റൺസിൽ അജാസ് പട്ടേലിന് ഇരയായി മടങ്ങുമ്പോൾ ഇന്ത്യ കിവി സ്കോറിനോട് അടുത്തിരുന്നു.
എന്തായാലും ഇന്നോളം കളിച്ച പല മികച്ച ഇന്നിംഗിൽ നിന്ന് ഇന്ന് കളിച്ച ഈ പ്രകടനം വേറിട്ട നിൽക്കുമെന്ന് ഉറപ്പാണ്. കാരണം അത് വന്ന സാഹചര്യമാണ് അതിന്റെ സൗന്ദര്യം കൂട്ടുന്നത്.