ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും അപകടകാരി?; തിരഞ്ഞെടുത്ത് ഷദാബ് ഖാന്‍, അത് ബുംറയല്ല!

ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും അപകടകാരി ആരെന്ന് പറഞ്ഞ് പാകിസ്ഥാന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് ഷദാബ് പറഞ്ഞു.

രോഹിത്തിന്റെ ആരാധകനാണ് ഞാന്‍. ലോകത്തിലെ മുന്‍നിര ബാറ്ററായ രോഹിത്തിനെതിരെ പന്തെറിയുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ രോഹിത് അപകടകാരിയായി മാറും ഷദാബ് പറഞ്ഞു.

ഇന്ത്യന്‍ ബോളര്‍മാരില്‍ അപകടകാരി കുല്‍ദീപ് യാദവാണെന്നും ഷദാബ് ഖാന്‍ പറഞ്ഞു. ഒരു ലെഗ്‌സ് സ്പിന്നറായ ഞാന്‍ കുല്‍ദീപ് യാദവിന്റെ സമീപകാല ഫോം കണക്കിലെടുത്താണ് ഇത് പറയുന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനായി ഹൈദരാദാബാദില്‍ എത്തിയ പാകിസ്ഥാന്‍ ടീമിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഒക്ടോബര്‍ 14ന് ഇന്ത്യക്കെതിരായ മത്സരത്തിനായി അഹമ്മദാബാദില്‍ എത്തുമ്പോഴും പാക് ടീമിന് ഇതേ സ്വീകരണം ലഭിക്കുമെന്ന പ്രതീക്ഷയും ഷദാബ് പങ്കുവെച്ചു.

Latest Stories

അതിരുവിട്ട സ്ത്രീ സൗന്ദര്യ വർണനയും ലൈംഗികാതിക്രമം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിലെ പണപ്പിരിവ്; ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം? പണം എത്തിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു

'അശ്ലീല ചിത്രം പ്രചരിപ്പിച്ചു'; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട്; കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്

"എന്റെ ഭാഗത്താണ് തെറ്റ്, ചുമ്മാ പോയ ബുംറയെ വെറുതെ അങ്ങോട്ട് കേറി പ്രകോപിപ്പിക്കരുതായിരുന്നു"; സാം കോൺസ്റ്റാസിന്റെ വാക്കുകൾ വൈറൽ

ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു; തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം