കരിയറില്‍ ബോള്‍ ചെയ്യാന്‍ ഏറ്റവും വെറുത്ത ബാറ്റര്‍; വെളിപ്പെടുത്തി ബ്രോഡ്, അത് യുവി അല്ല

കരിയറില്‍ താന്‍ ബോള്‍ ചെയ്യാന്‍ ഏറ്റവും വെറുത്ത ബാറ്റര്‍ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് മുന്‍ ഫാസ്റ്റ് ബോളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗിനോട് ഒരോവറില്‍ ആറ് പന്തും സിക്‌സ് വഴങ്ങിയ ബോളറാണ് ബ്രോഡ്. എന്നാല്‍ യുവരാജ് അല്ല ബ്രോഡ് വെറുക്കുന്ന ബാറ്റര്‍. ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രേയം സ്മിത്താണ് താന്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവുമധികം വെറുത്തിരുന്ന ബാറ്ററെന്ന് ബ്രോഡ് വെളിപ്പെടുത്തി.

ഫെബ്രുവരി ഒന്ന് സ്മിത്തിന്റെ പിറന്നാള്‍ ദിനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ ഒരു പോസ്റ്റിട്ടിരുന്നു. ഇതിനു താഴെയായിരുന്നു ബ്രോഡിന്റെ രസകരമായ കമന്റ്. യുവിയേക്കാള്‍ കൂടുതല്‍ ബൗള്‍ ചെയ്യാന്‍ താന്‍ വെറുത്തത് അദ്ദേഹത്തിനെതിരേയാണ് എന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടൊപ്പം സ്മിത്തിനെക്കുറിച്ച് ബ്രോഡ് കുറിച്ചത്.

ഈ കമന്റിനോടു വൈകാതെ സ്മിത്ത് പ്രതികരിക്കുകയും ചെയ്തു. നമ്മുടെ പോരാട്ടങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു ബിഗ് മാന്‍ എന്നായിരുന്നു സ്മിത്തിന്റെ മറുപടി. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ മുഖാമുഖം വന്നപ്പോഴെല്ലാം സ്മിത്തും ബ്രോഡും തമ്മിലുള്ള ഏറ്റുമുട്ടലകള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെ 21 ടെസ്റ്റുകളില്‍ നിന്നും സ്മിത്ത് അടിച്ചെടുത്തത് ഏഴു സെഞ്ച്വറികളാണ്. കൂടാതെ തുടര്‍ച്ചയായി രണ്ടു ഡബിള്‍ സെഞ്ച്വറികളും ഇംഗ്ലണ്ടിനെതിരേ അദ്ദേഹം നേടിയിട്ടുണ്ട്. ബ്രോഡാകട്ടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 25 മത്സരങ്ങള്‍ കളിച്ച് 89 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍