25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റ് കളിക്കാരനെന്ന അനശ്വര നാഴികക്കല്ലില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലി. ഗൂഗിള്‍ തങ്ങളുടെ വാര്‍ഷിക റൗണ്ട്-അപ്പിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ തുടങ്ങിയ ഇതിഹാസങ്ങളെ പിന്തള്ളിയാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്. അതേസമയം 2023 യുവ ക്രിക്കറ്റാ താരങ്ങളുടെ വര്‍ഷമാണ്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് അതില്‍ മുന്നില്‍
2023ല്‍ ഏറ്റവും ട്രെന്‍ഡിംഗ് തിരയലുകളുടെ പട്ടികയില്‍ ഇടംപിടിച്ച ചില ക്രിക്കറ്റ് താരങ്ങള്‍
ശുഭ്മാന്‍ ഗില്‍
രചിന്‍ രവീന്ദ്ര
മുഹമ്മദ് ഷമി
ഗ്ലെന്‍ മാക്‌സ്വെല്‍
സൂര്യകുമാര്‍ യാദവ്
ട്രാവിസ് ഹെഡ്
അതേസമയം, ടീം ഇന്ത്യ ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ട്രെന്‍ഡിംഗ് ക്രിക്കറ്റ് ടീമായി റാങ്ക് ചെയ്യപ്പെട്ടു. മാത്രമല്ല ആഗോള കായിക ടീമുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ ഏക ക്രിക്കറ്റ് ടീമും ഇന്ത്യയാണ്. ലോകകപ്പ് 2023, ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നു. സ്പോര്‍ട്സ് ഇവന്റുകളുടെ അടിസ്ഥാനത്തില്‍ മികച്ച നാല് ട്രെന്‍ഡിംഗ് തിരയലുകള്‍ ഇനിപ്പറയുന്നവയാണ്:
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍)
ക്രിക്കറ്റ് ലോകകപ്പ്
ഏഷ്യാ കപ്പ്
വനിതാ പ്രീമിയര്‍ ലീഗ്
If the last 25 years have taught us anything, the next 25 will change everything. Here’s to the most searched moments of all time. #YearInSearch pic.twitter.com/MdrXC4ILtr
— Google (@Google) December 11, 2023
Read more