25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റ് താരം

25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റ് കളിക്കാരനെന്ന അനശ്വര നാഴികക്കല്ലില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലി. ഗൂഗിള്‍ തങ്ങളുടെ വാര്‍ഷിക റൗണ്ട്-അപ്പിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ തുടങ്ങിയ ഇതിഹാസങ്ങളെ പിന്തള്ളിയാണ് കോഹ്‌ലി ഈ നേട്ടത്തിലെത്തിയത്. അതേസമയം 2023 യുവ ക്രിക്കറ്റാ താരങ്ങളുടെ വര്‍ഷമാണ്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് അതില്‍ മുന്നില്‍

2023ല്‍ ഏറ്റവും ട്രെന്‍ഡിംഗ് തിരയലുകളുടെ പട്ടികയില്‍ ഇടംപിടിച്ച ചില ക്രിക്കറ്റ് താരങ്ങള്‍

ശുഭ്മാന്‍ ഗില്‍
രചിന്‍ രവീന്ദ്ര
മുഹമ്മദ് ഷമി
ഗ്ലെന്‍ മാക്‌സ്വെല്‍
സൂര്യകുമാര്‍ യാദവ്
ട്രാവിസ് ഹെഡ്

അതേസമയം, ടീം ഇന്ത്യ ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ട്രെന്‍ഡിംഗ് ക്രിക്കറ്റ് ടീമായി റാങ്ക് ചെയ്യപ്പെട്ടു. മാത്രമല്ല ആഗോള കായിക ടീമുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ ഏക ക്രിക്കറ്റ് ടീമും ഇന്ത്യയാണ്. ലോകകപ്പ് 2023, ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നു. സ്പോര്‍ട്സ് ഇവന്റുകളുടെ അടിസ്ഥാനത്തില്‍ മികച്ച നാല് ട്രെന്‍ഡിംഗ് തിരയലുകള്‍ ഇനിപ്പറയുന്നവയാണ്:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍)
ക്രിക്കറ്റ് ലോകകപ്പ്
ഏഷ്യാ കപ്പ്
വനിതാ പ്രീമിയര്‍ ലീഗ്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ