ഐപിഎലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടമാണ്. കഴിഞ്ഞ രണ്ട് കളിയില്‍ തുടര്‍ച്ചയായി വിജയിച്ച് അവസാന സ്ഥാനക്കാരെന്ന ചീത്തപേര് മുംബൈ ടീം മാറ്റിയിരുന്നു. ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്കെതിരെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീം വിജയിച്ചുകയറിയത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ജയിച്ചെങ്കിലും ചെന്നൈ ഇപ്പോഴും പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ്. പൊതുവേ ഐപിഎലിലെ എല്‍ക്ലാസിക്കോ എന്നാണ് ചെന്നൈ-മുംബൈ പോരാട്ടത്തെ ആരാധകര്‍ വിശേഷിപ്പിക്കാറുളളത്.
സിഎസ്‌കെയ്ക്കായി മുന്‍പ് കളിച്ചിട്ടുളള പേസ് ബോളര്‍ ദീപക് ചാഹര്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് ടീമംഗമാണ്. പരിശീലനത്തിനിടെ ധോണിയും ദീപകും ഉള്‍പ്പെട്ട ഒരു രസകരമായ നിമിഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പരിശീലനത്തിനിടെ തന്നെ ചൊറിയാനായി വന്ന ചാഹറിനെ ബാറ്റെടുത്ത് ഓടിക്കുകയാണ് ധോണി. ഈ സീസണില്‍ മുന്‍പ് നടന്ന ചെന്നൈ മുംബൈ മത്സരത്തിനിടയിലും ഇവര്‍ തമ്മിലുളള ഒരു രസകരമായ നിമിഷമുണ്ടായിരുന്നു.
മത്സരശേഷം കളിക്കാര്‍ പരസ്പരം ഹസ്തദാനം നല്‍കുന്നതിനിടെ ധോണിയെ കളിയാക്കിയ ദീപകിനെ തിരിച്ച് ധോണി ബാറ്റ് എടുത്ത് തല്ലുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ധോണിയുമായി വലിയ ആത്മബന്ധമുളള താരമാണ് ദീപക് ചാഹര്‍. ഇരുവരും ഒരുമിച്ചുളള സൗഹൃദ നിമിഷങ്ങള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ലേലത്തില്‍ 9.25 കോടിക്കാണ് ചാഹറിനെ മുംബൈ മാനേജ്‌മെന്റ് തങ്ങളുടെ ടീമില്‍ എത്തിച്ചത്. ഈ സീസണില്‍ മോശമല്ലാത്ത പ്രകടനമാണ് താരം മുംബൈക്കായി നടത്തിയിട്ടുളളത്.
Making merry with Namma Cherry! 💛✨#MIvCSK #WhistlePodu 🦁💛 pic.twitter.com/Ooevfs9Img
— Chennai Super Kings (@ChennaiIPL) April 19, 2025
Read more