Ipl

ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പ് ബാറ്റ് 'തിന്നുന്ന' ധോണി; കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ താരം

പലപ്പോഴും ഡഗൗട്ടിലും ഡ്രസിംഗ് റൂമിലുമെല്ലാം വെച്ച് എംഎസ് ധോണി ബാറ്റില്‍ കടിക്കുന്നതും മറ്റും കാണാറുണ്ട്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും സമാനമായ രീതിയില്‍ ധോണി ബാറ്റില്‍ കടിക്കുന്നത് കാണാനായി. ഇപ്പോഴിത ഇങ്ങനെ ധോണി ബാറ്റില്‍ കടിച്ച് പറിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം അമിത് മിശ്ര.

‘എംഎസ് ധോണി എന്തുകൊണ്ടായിരിക്കാം ബാറ്റിംഗിനു മുമ്പ് ബാറ്റില്‍ കടിക്കുകയും ചവയ്ക്കുകയെന്നും ചെയ്യുന്നതെന്നു നിങ്ങള്‍ക്കു അദ്ഭുതം തോന്നുന്നുണ്ടാവും. ബാറ്റിലുള്ള ടേപ്പുകള്‍ നീക്കുന്നതിനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. ബാറ്റ് വളരെ ക്ലീനായിരിക്കണമെന്ന് ധോണിക്കു നിര്‍ബന്ധമുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ ഒരു ചെറിയ കഷണം ടേപ്പോ, നൂലോ പോലും പുറത്തുവരുന്നത് നിങ്ങള്‍ കാണില്ല’ അമിത് മിശ്ര ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച ഫിനീഷിംഗാണ് ധോണി നടത്തിയത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം വെറും എട്ടു ബോളില്‍ രണ്ടു സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 21 റണ്‍സുമായി പുറത്താവാതെ നിന്നു. 262.5 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ധോണി റണ്‍സ് വാരിക്കൂട്ടിയത്.

ഡല്‍ഹിക്കെതിരെ 91 റണ്‍സിനാണ് സിഎസ്‌കെ വിജയിച്ചത്. 209 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 8 പോയിന്റുമായി ചെന്നൈ എട്ടാമതാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ