എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിക്ക് നോട്ടീസ് അയച്ച് ജാർഖണ്ഡ് ഹൈകോടതി. താരവുമായി ബന്ധപ്പെട്ട വഞ്ചന കേസിലാണ് കോടതി നോട്ടീസ് അയച്ചത്. ധോണിയുടെ മുൻ ബിസിനസ് പങ്കാളിയായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഈ തീരുമാനം എടുത്തത്.

വിവിധയിടങ്ങളില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍ 15 കോടി നല്‍കാതെ വഞ്ചിച്ചെന്നാണ് ധോണിയുടെ പരാതി. ഇരുവരും ആര്‍ക ബിസിനസ് സ്‌പോര്‍ട്‌സ് കമ്പനിയുടെ ഡയറക്ടർമാരാണ്.

ധോണി നൽകിയ പരാതിയിൽ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസ് എടുക്കാൻ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ ഇരുവരും നൽകിയ ഹർജിയിലാണ് ധോണിക്ക് നോട്ടീസ് നൽകിയത്. കേസുമായി ബന്ധപ്പെട്ട് ധോണിയുടെ നിലപാട് എന്താണെന്ന് അറിയാൻ വേണ്ടിയാണ് കോടതി നോട്ടീസ് അയച്ചത്. വാർത്തകളോട് ഇത് വരെയായി ധോണി പ്രതികരിച്ചിട്ടില്ല.