ക്രിക്കറ്റ് താരങ്ങളെ സഹായിക്കുന്നതില്‍ പ്രശസ്തനാണ് എംഎസ് ധോണി. എന്നാല്‍ ഒരു ബോളറെ നയിക്കാന്‍ അദ്ദേഹം വിസമ്മതിച്ച ഒരു കാലമുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ശാര്‍ദുല്‍ താക്കൂറിനെ സഹായിക്കാന്‍ ധോണി മുന്നോട്ട് വരാതിരുന്ന ഒരു സംഭവം ഹര്‍ഭജന്‍ സിംഗ് വെളിപ്പെടുത്തി.
ബോളര്‍മാര്‍ക്കായി ധോണി എപ്പോഴും ലഭ്യമായിരുന്നതായി ഭാജി പറയുന്നു. അവര്‍ തങ്ങളുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ഹര്‍ഭജന്‍ വെളിപ്പെടുത്തി.
ഞങ്ങള്‍ സിഎസ്‌കെക്ക് വേണ്ടി കളിക്കുകയായിരുന്നു, ഞാന്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ശാര്‍ദുല്‍ താക്കൂറിനെ കെയ്ന്‍ വില്യംസണ്‍ ബൗണ്ടറി അടിച്ചു. ഞാന്‍ ധോണിയുടെ അടുത്ത് ചെന്ന് ബോളറോട് തന്റെ ലെങ്ത് മാറ്റാന്‍ പറയണമെന്ന് ആവശ്യപ്പെട്ടു.
ഇന്ന് അവനെ സഹായിച്ചാല്‍ ഒരിക്കലും പഠിക്കില്ലെന്ന് എംഎസ് ധോണി പറഞ്ഞു. തന്നെ ആശ്രയിച്ചാല്‍ കാര്യങ്ങള്‍ പെട്ടെന്ന് വ്യക്തമാകുമെന്ന് അറിയാമായിരുന്ന ശാര്‍ദുല്‍ സ്വയം പഠിക്കണമെന്ന് ധോണി ആഗ്രഹിച്ചു. അതായിരുന്നു ധോണിയുടെ വഴി- ഹര്‍ഭജന്‍ വെളിപ്പെടുത്തി.
ധോണി ശാന്തനാണ്, തനിക്ക് എന്താണ് വേണ്ടതെന്ന് അറിയാം. മത്സരങ്ങള്‍ ജയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിലും പ്രതിഫലിക്കുന്നു. വ്യക്തിഗത ഗോളുകളില്‍ ധോണി വിശ്വസിക്കുന്നില്ല, കാരണം ടീമാണ് തനിക്ക് കൂടുതല്‍ പ്രധാനം. സിഎസ്‌കെ ഒരു പ്രത്യേക ടീമാണ്, ജയിച്ചാലും തോറ്റാലും അന്തരീക്ഷം മാറില്ല- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.