സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ശൈലിയിലുള്ള കുറ്റിത്താടി, തലയില്‍ക്കെട്ട്; പുത്തന്‍ ലുക്കില്‍ മഹേന്ദ്ര സിംഗ് ധോണി

സൈനിക സേവനത്തിനുശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ “പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജെയ്പുര്‍ വിമാനത്താവളത്തില്‍ വെച്ച് ധോണിയെ കണ്ട ആരാധകരില്‍ ചിലര്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ശൈലിയിലുള്ള കുറ്റിത്താടിയും തലയില്‍ക്കെട്ടോടെയുമാണ് ധോണി ചിത്രത്തില്‍.

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും സ്വയം പിന്മാറി ധോണി സൈനിക സേവനത്തിനായി പോവുകയായിരുന്നു. 106 ടെറിട്ടോറിയല്‍ ആര്‍മി പാരഷൂട്ട് റെജിമെന്റില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി വിക്ടര്‍ ഫോഴ്‌സിനൊപ്പമാണ് 15 ദിവസം സേവനമനുഷ്ടിച്ചത്. പട്രോളിങ്, സൈനിക പോസ്റ്റ് ഡ്യൂട്ടി, കാവല്‍ തുടങ്ങിയ ദൗത്യങ്ങളാണ് ഇക്കാലയളവില്‍ ധോണി നിര്‍വഹിച്ചത്.

ലോക കപ്പിന് പിന്നാലെ വിരമിക്കലുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടേയാണ് ധോണി സൈനിക സേവനത്തിനായി പോയത്. ധോണിയുടെ പുത്തന്‍ ലുക്കിലുള്ള തിരിച്ചുവരവ് ക്രിക്കറ്റ് ഗ്രൗണ്ടിലും ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

https://www.instagram.com/p/B1ihLwcgA6p/?utm_source=ig_web_copy_link

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു