മഞ്ഞുമ്മല്‍ തരംഗം ക്രിക്കറ്റിലും, സഹതാരത്തിനൊപ്പം ചെന്നൈയിലെ തിയേറ്ററില്‍ ചിത്രം കണ്ട് ധോണി!

ചെന്നൈയിലെ സത്യം സിനിമാസില്‍ ടീം അംഗങ്ങള്‍ക്കൊപ്പം മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് ഇന്ത്യന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. സത്യം സിനിമാസില്‍ നിന്ന് ധോണി ടീം അംഗങ്ങളായ ദീപക് ചാഹര്‍ അടക്കമുള്ളവര്‍ക്കൊപ്പം പുറത്തുവരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തിന് തമിഴ്‌നാട്ടിലും വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 50 കോടിയലിധം രൂപയാണ് തമിഴ്‌നാട്ടില്‍നിന്ന് മാത്രം നേടിയത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 200 കോടി പിന്നിട്ടിരുന്നു.

അതേസമയം, ഐപിഎലില്‍ ധോണിയ്ക്കിത് അവസാന സീസണാണ്. ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞ താരം തന്റെ കളിക്കളത്തിലെ അവസാന നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്. അതിനാല്‍ തന്നെ ആരാധകരും താരത്തെ ചുറ്റിപ്പറ്റിയുള്ള ഓരോ വാര്‍ത്തകളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ വരവറിയിച്ചിരിക്കുന്നത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് മത്സരത്തില്‍ ധോണി കാഴ്ചവെച്ചത്. 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് സൂപ്പര്‍ കിംഗ്‌സിന്റെ അടുത്ത മത്സരം. ചെന്നൈയാണ് മത്സരത്തിന് വേദിയാകുന്നത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍