ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം പുരോഗിക്കുകയാണ്. ടോസ് നേടിയ ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹോംഗ്രൗണ്ടാണ് എന്ന ചെറിയ മുന്‍തൂക്കത്തോടെയാണ് ചെന്നൈ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം തുടര്‍തോല്‍വികളില്‍ നിന്നും കരകയറി വിജയത്തീരത്ത് എത്താനുളള അവസരമാണ് ഹൈദരാബാദിനുളളത്. ഇന്നത്തെ കളിയില്‍ മുഹമ്മദ് ഷമി എറിഞ്ഞ ഒരു നോബാളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മത്സരത്തില്‍ ചെന്നൈ ബാറ്റര്‍ ഷെയ്ക്ക് റഷീദിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി മികച്ച തുടക്കമാണ് ഷമി ഹൈദരാബാദിന് നല്‍കിയത്.
റഷീദിനെ അഭിഷേക് ശര്‍മ്മയുടെ കൈകളില്‍ എത്തിച്ചായിരുന്നു ഷമി പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഒരു അപൂര്‍വ നോബോള്‍ ഷമി എറിഞ്ഞത്. തന്റെ റണ്‍അപ് പൂര്‍ത്തിയാകാതെ ബോള്‍ എറിയാന്‍ ശ്രമിച്ചപ്പോഴാണ് ഷമിക്ക് ഈ അബദ്ധം പിണഞ്ഞത്. ബോള്‍ എറിയുന്നതിനിടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുളള സ്റ്റമ്പില്‍ കൈകൊണ്ട് കുറ്റി തെറിക്കുകയായിരുന്നു. ക്രിക്കറ്റിലെ നിയമമനുസരിച്ച് ഇത് നോബോളാണ്. അമ്പയര്‍ അത് ഷമി ബോള്‍ എറിഞ്ഞയുടന്‍ വിളിക്കുകയായിരുന്നു.
ആദ്യ ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ ഇതുവരെ നഷ്ടപ്പെട്ട ചെന്നൈ നിലവില്‍ 13 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 114 റണ്‍സാണ് എടുത്താണ്. ആയുഷ് മാത്രെ (30),ഡെവാള്‍ഡ് ബ്രെവിസ് (42), രവീന്ദ്ര ജഡേജ(21) തുടങ്ങിയവരാണ് തിളങ്ങിയത്. ഇന്നത്തെ മത്സരത്തില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ 400 ടി20 മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി. രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്ക്, വിരാട് കോഹ്ലി എന്നിവര്‍ക്ക് ശേഷമാണ് ധോണി ഈ നേട്ടത്തിലെത്തിയത്.
— crictalk (@crictalk7) April 25, 2025