കഴിഞ്ഞ ലേലത്തില്‍ തങ്ങളുടെ പ്രധാന ബോളറായിരുന്ന മുഹമ്മദ് സിറാജിനെ ആര്‍സിബി ടീം കൈവിട്ടത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. വര്‍ഷങ്ങളോളം ബെംഗളൂരു ടീമില്‍ അംഗമായിരുന്ന സിറാജ് നിര്‍ണായക മത്സരങ്ങളില്‍ എല്ലാം തന്നെ ടീമിനായി തിളങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകളില്‍ റണ്‍സ് അധികമായി വിട്ടുകൊടുത്തതുകൊണ്ടാണ് അദ്ദേഹത്തില്‍ ആര്‍സിബിക്ക് താത്പര്യം കുറഞ്ഞുപോയത്. 12.25 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സിറാജിനെ ടീമിലെത്തിച്ചത്. ഈ സീസണില്‍ ജിടി ടീമിനായി മിന്നുംപ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.
എഴ് മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റുകളെടുത്ത് ഈ സീസണില്‍ എറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ബോളര്‍മാരുടെ ലിസ്റ്റിലും സിറാജുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കാനാകാതെ വന്നതോടെയാണ് ശക്തമായി തിരിച്ചുവരണമെന്നുളള ചിന്ത തന്നിലുണ്ടായതെന്ന് പറയുകയാണ് സിറാജ്. തന്റെ ഈ വിഷമ ഘട്ടങ്ങളിലെല്ലാം തന്നെ വലിയ പിന്തുണയുമായി വിരാട് കോഹ്ലി കൂടെ ഉണ്ടായിരുന്നെന്നും സിറാജ് പറഞ്ഞു. എല്ലാവരും തള്ളിപ്പഞ്ഞ സമയത്ത് സിറാജിനെ കോഹ്ലി വിശ്വസിച്ചു. കൂടെ നിന്നു.
Read more
“എന്റെ കരിയറിലെ ദുഷ്‌കരമായ ഘട്ടങ്ങളില്‍ വിരാട് കോഹ്ലി ഭയ്യ എനിക്ക് ധാരാളം പിന്തുണ നല്‍കി. ഞാന്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം വിരാട് ഭയ്യ കൂടെ നിന്ന് എനിക്ക് ആത്മവിശ്വാസം നല്‍കി, സിറാജ് കൂട്ടിച്ചേര്‍ത്തു.