മുംബൈയും ബാംഗ്ലൂരും ഒന്നും കിരീടം മോഹിക്കേണ്ട, ഈ സീസൺ ചെന്നൈ തന്നെ നേടും; പ്രതികാരം ചെയ്യുമെന്ന് ഋതുരാജ് ഗെയ്ക്‌വാദ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2023 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) അവരുടെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഇൻ-ഫോമിലുള്ള ഓപ്പണിംഗ് ബാറ്റർ ഋതുരാജ് ഗെയ്‌ക്‌വാദ് വിശ്വസിക്കുന്നു.

നാല് തവണ ചാമ്പ്യൻമാരായ ടീമിന് കഴിഞ്ഞ തവണ നിരാശാജനകമായ സീസൺ ആയിരുന്നു. അവർ ഒമ്പതാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്. സിഎസ്‌കെയുടെ 2022 സീസണിൽ പരിക്കുകളും മോശം ഫോമും കാരണം തകർന്നപ്പോൾ ഈ സീസണിൽ ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

സീസണിന് മുന്നോടിയായി രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റൻസി ചുമതലകൾ കൈമാറിയതിന് ശേഷം എംഎസ് ധോണി സീസണിന്റെ മധ്യത്തിൽ തിരിച്ചെത്തി. എന്നിരുന്നാലും, 2021 ലെ ചാമ്പ്യന്മാർ പ്ലേ ഓഫിൽ കടക്കുന്നതിൽ പരാജയപ്പെട്ടതിനാൽ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനെ രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

എട്ട് കളിക്കാരെ വിട്ടയച്ചുകൊണ്ട് വരാനിരിക്കുന്ന മിനി ലേലത്തിൽ തങ്ങളുടെ ടീമിൽ ചില മാറ്റങ്ങൾ വരുത്താനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസി ഇപ്പോൾ. ലേലത്തിന് ശേഷം അന്തിമ സ്ക്വാഡ് ലഭിച്ചുകഴിഞ്ഞാൽ CSK പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. ഋതുരാജ് ഗെയ്ക്‌വാദ് പി[ആരായുന്നത് ഇങ്ങനെ.

“ചെന്നൈ സൂപ്പർ കിംഗ്‌സ് ടീം 2023 ഐ‌പി‌എൽ സീസണിനായി തയ്യാറെടുക്കുകയാണ്. കളിക്കാരുടെ ലേലം നടന്നതിന് ശേഷം പരിശീലന ക്യാമ്പുകൾ ഉണ്ടാകാം. 2022 സീസണിൽ, പ്രധാന കളിക്കാർക്ക് പരിക്കേറ്റതിനെത്തുടർന്ന് ടീമിന് തിരിച്ചടിയേറ്റു. ടി20 മത്സരത്തെ നിലവിലെ താരങ്ങളുടെ ഫോമുമായി ബന്ധപ്പെട്ടാണ് ഇത്തവണ ടീമിറക്കുക. ഞങ്ങൾ ശക്തമായിതിരിച്ചുവരും.”

സീനിയർ താരങ്ങളായ ഡ്വെയ്ൻ ബ്രാവോയും റോബിൻ ഉത്തപ്പയും തങ്ങളുടെ ഐപിഎൽ കരിയർ തന്നെ നിർത്തി. തൽഫലമായി,. ഒരു സീസൺ തകർന്നാൽ അടുത്ത സീസണിൽ മനോഹരമായി തിരിച്ചുവരുന്നതാണ് സാധരണ ചെന്നൈയുടെ രീതി. ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്ലേയ് ഓഫിൽ എത്തിയ ടീമും ചെന്നൈ തന്നെ.

Latest Stories

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍