ഹെന്റമ്മോ, ഞെട്ടിക്കാനൊരുങ്ങി മുംബൈ ഇന്ത്യൻസ്; ഒരുങ്ങുന്നത് വമ്പൻ നീക്കത്തിന്; സന്തോഷത്തിൽ ആരാധകർ

ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ ഒരു റിപ്പോർട്ടിൽ, മുംബൈ ഇന്ത്യൻസിന്റെ ആദ്യ നാല് റീടെൻഷനിൽ ഒന്നായി രോഹിത് ശർമ്മ മാറാനുള്ള സാധ്യതകൾ കൂടുതൽ.” റിപ്പോർട്ട് പ്രകാരം ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരാണ് മുംബൈ ഇന്ത്യൻസ് നിലനിർത്താൻ സാധ്യതയുള്ള മറ്റ് മൂന്ന് താരങ്ങൾ.

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ കഴിഞ്ഞ എഡിഷനിൽ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഹാർദിക് പാണ്ഡ്യയെ ടീമിൻ്റെ നായകനാക്കി. ഹാർദിക്കിൻ്റെ ക്യാപ്റ്റൻസിയിൽ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷിച്ച പോലെ കളിക്കാനായില്ല. തുടർച്ചയായി തോറ്റതിന് പിന്നാലെ ഹാർദിക്കും മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെൻ്റും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിവാക്കിയതിലൂടെ മുംബൈ ഇന്ത്യൻസ് എടുത്തത് ശരിയായ തീരുമാനമാണോ എന്ന ചർച്ചയാണ് നടന്നത്. ഇതിന് ഇടയിൽ രോഹിത്തും ഹാർദിക്കും, രോഹിതും മുംബൈ മാനേജ്മെന്റും തമ്മിൽ നടന്ന ഉടക്കിന്റെ വാർത്തയുമൊക്കെ ശ്രദ്ധേയമായിരുന്നു.

മെഗാ ലേലത്തിന് മുമ്പായി രോഹിത് മുംബൈ വിടുമെന്നോ, രോഹിത്തിനെ മുംബൈ ഒഴിവാകുമെന്നോ ആണ് കരുത്തപ്പെട്ടത്. ലേലത്തിൽ വന്നാൽ വമ്പൻ തുകക്ക് രോഹിത്തിനെ സ്വന്തമാക്കാൻ ടീമുകൾ മത്സരിക്കുക ആണെന്നാണ് റിപ്പോർട്ടുകൾ പ്രകാരം മനസിലായത്. ഇപ്പോൾ ഇതാ അതിനെ എല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന വാർത്തകൾ വരുന്നു.

മഹേള ജയവർധന പുതിയ പരിശീലകൻ ആകുന്നതോടെ രോഹിത്തിനെ ടീമിൽ വേണം എന്ന ആവശ്യം അദ്ദേഹത്തിനുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച സ്ഥിതീകരണം പ്രതീക്ഷിക്കാം.

Latest Stories

എനിക്ക് ഇടക്കിടെ ആഗ്രഹം തോന്നും.. അത് കിട്ടിയില്ലെങ്കില്‍ പ്ലാന്‍ ബി ഉണ്ട്: ഷാരൂഖ് ഖാന്‍

"റിസ്ക്ക് എടുക്കൂ, 100 റണിന് പുറത്തായാലും സാരമില്ല"; അറം പറ്റിയ പറച്ചിലായി പോയല്ലോ ഗംഭീർ ചേട്ടാ

മസില്‍ പെരുപ്പിച്ച് അനാര്‍ക്കലി; ഈ മേക്കോവറിന് പിന്നില്‍ പുതിയ സിനിമ?

കരുത്ത് തെളിയിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; 325 കോടി രൂപ അറ്റാദായം; സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനം വര്‍ദ്ധനവ്; തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയെന്ന് എംഡി

പഞ്ച്കുലയില്‍ മോദിയുടെ സാന്നിധ്യത്തില്‍ സെയ്‌നിയുടെ രണ്ടാമൂഴം; ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍

"ഞങ്ങൾ കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ തന്നെ ആഗ്രഹിക്കുന്നു" മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്

യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ സുപ്രധാന മാറ്റം വരുത്തി റെയില്‍വേ

ക്യാച്ച് പിടിക്കാനാണേൽ വേറെ വല്ലവനെയും കൊണ്ട് വന്ന് നിർത്ത്, എന്നെ കൊണ്ട് പറ്റൂല; വമ്പൻ കോമഡിയായി കെ എൽ രാഹുൽ; വീഡിയോ കാണാം

നസീറിന്റെ ആദ്യ നായിക, നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

എപ്പോഴും സിന്ദൂരം അണിയുന്നത് അമിതാഭ് ബച്ചന് വേണ്ടി! വിവാഹത്തിന് മുമ്പേ തുടങ്ങിയ ശീലം എന്തിന്? രഹസ്യം വെളിപ്പെടുത്തി രേഖ