Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

പൊള്ളാര്‍ഡ് ഫോമിലേക്ക് മടങ്ങി വന്നു; നിര്‍ണായ മത്സരത്തില്‍ മുംബൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍

, 10:17 pm

വാംഖഡെ സ്‌റ്റേഡിയത്തില്‍ മുംബൈ നിരയില്‍ ഇതുവരെ ഫോമിലേക്ക് ഉയരാതിരുന്നു കീറോണ്‍ പൊള്ളാര്‍ഡ് ഫോമിലേക്ക് മടങ്ങി എത്തിയപ്പോള്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍. പൊള്ളാര്‍ഡിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്ര് നഷ്ടത്തില്‍ 186 റണ്‍സ് നേടി. പൊള്ളാര്‍ഡ് 23 പന്തില്‍ 5 ഫോറുകളും മൂന്നു സിക്സുകളുടെയും അകമ്പടിയില്‍ 50 റണ്‍സെടുത്തു.

ടോസ് ലഭിച്ച പഞ്ചാബ് മുംബൈയേ ബാറ്റിംഗിനയക്കുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത ലൂയിസിന്റെ വിക്കറ്റാണ് ആദ്യം വീണത്. ആന്‍ഡ്രൂ ടൈ എറിഞ്ഞബോളില്‍ ക്രീന്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ അടിച്ചു തുടങ്ങിയ ഇഷാന്‍ കിഷന്റെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. കൂറ്റനടിക്ക് ശ്രമിക്കവെ സ്റ്റോയിന്‍സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു താരം. 20 റണ്‍സായിരുന്നു മുംബൈ വിക്കറ്റ് കീപ്പറുടെ സംഭാവന. തൊട്ടുപിന്നാലെ സൂര്യകുമാര്‍ യാദവും വീണു. 27 റണ്‍സെടുത്ത യാദവിന്റെ വിക്കറ്റും ടൈയ്ക്ക് തന്നെയായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഫോമിലേക്ക് ഉയരാതെ നായകന്‍ രോഹിത്ത് (6) മടങ്ങിയപ്പോള്‍ മുംബൈ 8.2 ഓവറില്‍ 71 ന് നാല്.

അതിന് ശേഷം ഒത്തുചേര്‍ന്ന ക്രുനാല്‍ പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്ന് ടീമിനെ കരകയറ്റിയെങ്കിലും 32 റണ്‍സെടുത്ത പാണ്ഡ്യയെ പുറത്താക്കി മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ട് തകര്‍ത്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. തൊട്ടു പിന്നാലെ അമ്പതു കടന്ന പൊള്ളാര്‍ഡ് ക്യാപ്റ്റന്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ചു. ഹാര്‍ദിക് പാണ്ഡ്യ (9), ബെന്‍ കട്ടിംഗ് (4) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ അവസാന ഓവറുകളില്‍ വെട്ടിക്കെട്ടില്ലാതെ മുംബൈ ഇന്നിംഗ്‌സ് 186 ല്‍ ഒതുങ്ങി. പഞ്ചാബിന് വേണ്ടി ആന്‍ഡ്ര്യൂ ടൈ നാലു വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement