മുംബൈയില്‍ നിന്നുള്ള സഹോദരന്മാരായ സര്‍ഫറാസ് ഖാനും മുഷീര്‍ ഖാനും ബാറ്റില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയാണ്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ സര്‍ഫറാസ് ഇരട്ട അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ 434 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അണ്ടര്‍ 19 ലോകകപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ മുഷീര്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനം രേഖപ്പെടുത്തി.
മുംബൈ-ബറോഡ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുമ്പോള്‍, തന്റെ ടീമിനെ വിഷമകരമായ സാഹചര്യത്തില്‍ നിന്ന് കരകയറ്റാന്‍ മുഷീര്‍ ഖാന്‍ സെഞ്ച്വറി നേടി. മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഒരു ഘട്ടത്തില്‍ 99/4 എന്ന നിലയിലായിരുന്നു. സൂര്യന്‍ഷ് ഹെഗ്ഡെ, ഹാര്‍ദിക് താമോര്‍ എന്നിവര്‍ക്കൊപ്പം മുഷീര്‍ നിര്‍ണായക റണ്‍സ് കൂട്ടിച്ചേര്‍ത്തു.
33 റണ്‍സെടുത്ത പൃഥ്വി ഷാ പുറത്തായതിന് പിന്നാലെയാണ് മുഷീര്‍ ബാറ്റിംഗിന് ഇറങ്ങിയത്. ഭാര്‍ഗവ് ഭട്ട് ഭൂപന്‍ ലാല്‍വാനിയെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെയും പുറത്താക്കി. ഖാനൊപ്പം ഹെഗ്ഡെ 45 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ട് ഫോറുകളുടെ സഹായത്തോടെയാണ് മുഷീര്‍ സെഞ്ച്വറി തികച്ചത്.
Read more
കളി പുരോഗമിക്കുമ്പോള്‍ 295 പന്തില്‍ 15 ഫോറുകള്‍ സഹിതം 168 റണ്‍സുമായി മുഷീര്‍ പുറത്താകാതെ നില്‍ക്കുകയാണ്. മറുവശത്ത് ഹാര്‍ദിക് താമോര്‍ 57 റണ്‍സെടുത്തും നില്‍ക്കുകയാണ്. 248/5 എന്ന നിലയില്‍ ആദ്യ ദിനം അവസാനിപ്പിച്ച മുംബൈ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷഷ്ടത്തില്‍ 322 റണ്ടസ് എന്ന നിലയിലാണ്.