മുംബൈയുടെ സെഞ്ച്വറി പാക്കേജ്, ചേട്ടന്‍ നിര്‍ത്തിയിടത്തുനിന്ന് അനിയന്‍ തുടങ്ങി

മുംബൈയില്‍ നിന്നുള്ള സഹോദരന്മാരായ സര്‍ഫറാസ് ഖാനും മുഷീര്‍ ഖാനും ബാറ്റില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയാണ്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ സര്‍ഫറാസ് ഇരട്ട അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ 434 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അണ്ടര്‍ 19 ലോകകപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ മുഷീര്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനം രേഖപ്പെടുത്തി.

മുംബൈ-ബറോഡ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുമ്പോള്‍, തന്റെ ടീമിനെ വിഷമകരമായ സാഹചര്യത്തില്‍ നിന്ന് കരകയറ്റാന്‍ മുഷീര്‍ ഖാന്‍ സെഞ്ച്വറി നേടി. മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഒരു ഘട്ടത്തില്‍ 99/4 എന്ന നിലയിലായിരുന്നു. സൂര്യന്‍ഷ് ഹെഗ്ഡെ, ഹാര്‍ദിക് താമോര്‍ എന്നിവര്‍ക്കൊപ്പം മുഷീര്‍ നിര്‍ണായക റണ്‍സ് കൂട്ടിച്ചേര്‍ത്തു.

33 റണ്‍സെടുത്ത പൃഥ്വി ഷാ പുറത്തായതിന് പിന്നാലെയാണ് മുഷീര്‍ ബാറ്റിംഗിന് ഇറങ്ങിയത്. ഭാര്‍ഗവ് ഭട്ട് ഭൂപന്‍ ലാല്‍വാനിയെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെയും പുറത്താക്കി. ഖാനൊപ്പം ഹെഗ്ഡെ 45 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ട് ഫോറുകളുടെ സഹായത്തോടെയാണ് മുഷീര്‍ സെഞ്ച്വറി തികച്ചത്.

കളി പുരോഗമിക്കുമ്പോള്‍ 295 പന്തില്‍ 15 ഫോറുകള്‍ സഹിതം 168 റണ്‍സുമായി മുഷീര്‍ പുറത്താകാതെ നില്‍ക്കുകയാണ്. മറുവശത്ത് ഹാര്‍ദിക് താമോര്‍ 57 റണ്‍സെടുത്തും നില്‍ക്കുകയാണ്. 248/5 എന്ന നിലയില്‍ ആദ്യ ദിനം അവസാനിപ്പിച്ച മുംബൈ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷഷ്ടത്തില്‍ 322 റണ്ടസ് എന്ന നിലയിലാണ്.

Latest Stories

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

ബാഴ്‌സലോണയുടെ മുൻ സഹതാരം ലൂയിസ് സുവാരസിന് വൈകാരിക സന്ദേശം നൽകി നെയ്മർ ജൂനിയർ

"വിൻ്റേജ് റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു, അബ് ഹോഗി ബദ്മോഷി" ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വൈറലാവുന്ന ആരാധകരുടെ പ്രതികരണങ്ങൾ

സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 900-ാം ഗോളിനെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി ടോണി ക്രൂസിൻ്റെ രസകരമായ ട്വീറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നു