358 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ ആരാധകര്‍ രോഷത്തിലാണ്. ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഇത്തരമൊരു തോല്‍വിയില്‍ ടീമിനെതിരെ ചോദ്യങ്ങളുയര്‍ത്തിയാണ് ആരാധകര്‍ രംഗത്തു വരുന്നത്. മൊഹാലിയില്‍ തോറ്റതോടെ പരമ്പര 2-2 എന്ന നിലയിലായി. ഡല്‍ഹിയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുമെന്ന അവസ്ഥയിലാണിപ്പോള്‍.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ കഴിഞ്ഞ രണ്ട് മത്സരങ്ങളും കൈവിട്ടതോടെ ധോണിയുടെ അസാന്നിധ്യത്തില്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സി വരെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തു വന്നു. ഇതോടൊപ്പം യുവതാരം ഋഷഭ് പന്തിന്റെ പിഴവുകളും കൂടിയായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളൂടെ നിലവിട്ടു. ടീമിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരാനും തുടങ്ങി.
അതേസമയം, ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ശ്രീലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍ രംഗത്ത് വന്നു. ലോകകപ്പിന് മുന്നോടിയായി പലതരത്തിലുള്ള കോമ്പിനേഷനുകള്‍ പരീക്ഷിക്കേണ്ടതായി വരും. ചിലപ്പോള്‍ പരാജയപ്പെട്ടെന്നും വരും. ടീമിലെ 11 പേരും മാച്ച് വിന്നര്‍മാരാകണം എന്ന് പറയാന്‍ സാധിക്കില്ല. ആരാധകര്‍ കുറച്ച് ക്ഷമ കാണിക്കണമെന്നും മുരളീധരന്‍ ഐഎന്‍എസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Read more
ടീമിന്റെ കാര്യത്തില്‍ ആരാധകര്‍ കുറച്ച് ക്ഷമ കാണിക്കണം. ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള പരീക്ഷണത്തിലാണ് ഇന്ത്യന്‍ ടീം. വിജയത്തിലേക്കുള്ള വഴിയില്‍ ചിലപ്പോള്‍ ഒരു പരാജയം രുചിക്കേണ്ടി വന്നേക്കാം. ടീമില്‍ 11 കോഹ്ലിമാരില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.