ടീമില്‍ 11ഉം കോഹ്ലിമാരല്ല; നാണം കെട്ട തോല്‍വിയിലെ ആരാധക രോഷത്തില്‍ പൊട്ടിത്തെറിച്ച് ഇതിഹാസം

358 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ ആരാധകര്‍ രോഷത്തിലാണ്. ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഇത്തരമൊരു തോല്‍വിയില്‍ ടീമിനെതിരെ ചോദ്യങ്ങളുയര്‍ത്തിയാണ് ആരാധകര്‍ രംഗത്തു വരുന്നത്. മൊഹാലിയില്‍ തോറ്റതോടെ പരമ്പര 2-2 എന്ന നിലയിലായി. ഡല്‍ഹിയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുമെന്ന അവസ്ഥയിലാണിപ്പോള്‍.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ കഴിഞ്ഞ രണ്ട് മത്സരങ്ങളും കൈവിട്ടതോടെ ധോണിയുടെ അസാന്നിധ്യത്തില്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സി വരെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തു വന്നു. ഇതോടൊപ്പം യുവതാരം ഋഷഭ് പന്തിന്റെ പിഴവുകളും കൂടിയായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളൂടെ നിലവിട്ടു. ടീമിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരാനും തുടങ്ങി.

അതേസമയം, ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ശ്രീലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍ രംഗത്ത് വന്നു. ലോകകപ്പിന് മുന്നോടിയായി പലതരത്തിലുള്ള കോമ്പിനേഷനുകള്‍ പരീക്ഷിക്കേണ്ടതായി വരും. ചിലപ്പോള്‍ പരാജയപ്പെട്ടെന്നും വരും. ടീമിലെ 11 പേരും മാച്ച് വിന്നര്‍മാരാകണം എന്ന് പറയാന്‍ സാധിക്കില്ല. ആരാധകര്‍ കുറച്ച് ക്ഷമ കാണിക്കണമെന്നും മുരളീധരന്‍ ഐഎന്‍എസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടീമിന്റെ കാര്യത്തില്‍ ആരാധകര്‍ കുറച്ച് ക്ഷമ കാണിക്കണം. ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള പരീക്ഷണത്തിലാണ് ഇന്ത്യന്‍ ടീം. വിജയത്തിലേക്കുള്ള വഴിയില്‍ ചിലപ്പോള്‍ ഒരു പരാജയം രുചിക്കേണ്ടി വന്നേക്കാം. ടീമില്‍ 11 കോഹ്ലിമാരില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം