ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിട്ടൊഴിയാതെ റോഡപകടങ്ങള്‍; യുവതാരത്തിന് വാഹനാപകടത്തില്‍ പരിക്ക്, ഇറാനി കപ്പ് നഷ്ടമാകും

മുംബൈ ബാറ്ററും ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്റെ സഹോദരനുമായ മുഷീര്‍ ഖാന് ഉത്തര്‍പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ പരിക്ക്. കാണ്‍പൂരില്‍ നിന്ന് ലഖ്നൗവിലേക്ക് ഇറാനി കപ്പില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ മുഷീറിന്‍റെ കൈയ്ക്ക് പൊട്ടലുണ്ടായെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മുംബൈയില്‍ നിന്ന് ടീമിനൊപ്പമായിരുന്നില്ല മുഷീര്‍ ലഖ്‌നൗവിലേക്ക് പോയത്. അസംഗഡില്‍ നിന്ന് പിതാവും കോച്ചുമായ നൗഷാദ് ഖാനൊപ്പമായിരുന്നു മുഷീര്‍ ലഖ്‌നൗവിലേക്ക് പോയത്.

പരിക്കേറ്റതിനാല്‍ മുഷീര്‍ ഖാന് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പ് മത്സരം നഷ്ടമാവും. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി ട്രോഫിയില്‍ മുംബൈക്കായാണ് 19കാരനായ മുഷീര്‍ കളിക്കുന്നത്. സെന്‍സേഷണല്‍ ഫോമിലായിരുന്നതിനാല്‍ മുഷീറിന്റെ അഭാവം മുംബൈയ്ക്ക് വലിയ തിരിച്ചടിയാണ്.

ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് താരം 51.14 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 716 റണ്‍സ് നേടിയിട്ടുണ്ട്. എട്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇന്ത്യ എക്കെതിരെ ഇന്ത്യ ബിക്ക് വേണ്ടി ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ മുഷീര്‍ 181 റണ്‍സ് നേടിയിരുന്നു.

Latest Stories

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍

പെർത്തിൽ ഓസ്‌ട്രേലിയൻ ഡെത്ത്; തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഇത് ടീം ഗെയിമിന്റെ വിജയം

'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണൗട്ട്

ഡുപ്ലെസിസ്, അർജുൻ ടെണ്ടുൽക്കർ, വില്യംസൺ..; രണ്ടാം ദിവസം ലേലം ചെയ്യപ്പെടുന്ന കളിക്കാര്‍

അത് മറുനാടന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയല്ലാ; ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖം; ഷാജന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ