ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെക്കാള്‍ ടെസ്റ്റ് ശരാശരി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമിന്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാനാവില്ലെങ്കിലും കാര്യം നൂറ് ശതമാനം സത്യമാണ്.
ഇന്ത്യക്കെതിരേ ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 51.80 ശരാശരിയാണ് മുഷ്ഫിഖറിന്റെ പേരിലുള്ളത്. എന്നാല്‍ ഇന്ത്യക്കെതിരെ കെയ്ന്‍ വില്യംസണിന്റെ ടെസ്റ്റ് ശരാശരി 36.40ആണ്.
ഇന്ത്യയ്‌ക്കെതിരെ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 518 റണ്‍സ് മുഷ്ഫിഖര്‍ റഹീം നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. 127 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യയ്‌ക്കെതിരെ 20 ഇന്നിംഗ്‌സുകളില്‍ നിന്ന് 728 റണ്‍സ് വില്യംസണ്‍ നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും നാല് അര്‍ദ്ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 131 ആണ് ഉയര്‍ന്ന സ്‌കോര്‍
74 ടെസ്റ്റില്‍ നിന്ന് 36.89 ശരാശരിയില്‍ 4685 റണ്‍സാണ് മുഷ്ഫിഖര്‍ റഹീം നേടിയിട്ടുള്ളത്. ഇതില്‍ ഏഴ് സെഞ്ച്വറിയും 23 അര്‍ദ്ധ സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും.
83 ടെസ്റ്റില്‍ നിന്ന് 54.31 ശരാശരിയില്‍ 7115 റണ്‍സാണ് വില്യംസണ്‍ നേടിയത്. ഇതില്‍ 24 സെഞ്ച്വറിയും 32 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന അഞ്ച് മാസത്തിനിടെ രണ്ട് ഇരട്ട സെഞ്ച്വറി വില്യംസണ്‍ നേടി.