മുട്ടകൊമ്പൻ അല്ലെടാ ഇത് കൊലകൊമ്പൻ, ഒറ്റ മത്സരം കൊണ്ട് സ്ഥാപിച്ചത് അനേകം റെക്കോഡുകൾ; 2023 ലോകകപ്പിൽ കണ്ട അതെ കാഴ്ച്ച ഇന്നലെയും

രോഹിത് ശർമ്മ അങ്ങനെയാണ്. അയാൾക്ക് പ്രാധാന്യം വ്യക്തിഗത നേട്ടങ്ങൾ അല്ല. അല്ലായിരുന്നു എന്നുണ്ടെങ്കിൽ അയാൾക്ക് ക്രീസിൽ നിന്ന് പതുക്കെ പതുക്കെ കളിച്ച് ആവശ്യമായ റൺ സ്വന്തം സ്‌കോറിൽ ചേർക്കമായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ തന്റെ ലക്‌ഷ്യം ടീമിന് നല്ല തുടക്കം നൽകുന്നതിൽ ആണെന്ന് പറഞ്ഞ രോഹിത് ടി 20 യിലും തന്റെ ലക്‌ഷ്യം നിറവേറ്റി. അയാൾ നേടിയ 41 പന്തിൽ 92 റൺസ് ഇന്നലെ ഓസ്‌ട്രേലിയക്ക് എതിരെ കളിച്ച ഇന്നിംഗ്‌സിനെ ഏത് വാക്കുകളിലും പുകഴ്ത്തിയാലും മതിയാകുമായിരുന്നു. വിരാട് കോഹ്‌ലി പുറത്തായ ശേഷം സ്റ്റാർക്കിന് എതിരെ കളിച്ച കൗണ്ടർ അറ്റാക്കിങ് ഇന്നിംഗ്സ് അതിമനോഹരമായിരുന്നു.

ഈ ലോകകപ്പിൽ രോഹിത് അധികം സ്‌കോറുകൾ ഒന്നും നേടി ഇല്ലെങ്കിലും അദ്ദേഹം ടീമിന് ഏറ്റവും മികച്ച തുടക്കം നൽകാനാണ് ഇപ്പോഴും ശ്രമിക്കുന്നത്. മൂന്ന് പന്ത് മാത്രമേ നേരിട്ട് ഉള്ളു എങ്കിൽ പോലും അതിൽ നിന്ന് കിട്ടുന്ന ഏറ്റവും കൂടുതൽ റൺ നേടാമോ അത് ഒകെ നേടാനാണ് അയാൾ ശ്രമിക്കുന്നത്. അതാണ് പലപ്പോഴും മറ്റ് താരങ്ങളിൽ നിന്ന് അയാളെ വ്യത്യസ്തനാക്കുന്ന കാര്യവും.

ഇന്നലത്തെ മത്സരത്തിൽ രോഹിത് നേടിയ ചില റെക്കോഡുകൾ നോക്കാം. രോഹിത് ശർമ്മ ~ T20WC യിൽ M.O.M അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടം സ്വന്തമാക്കി.

ICC ടൂർണമെൻ്റിലെ ഏറ്റവും കൂടുതൽ M.O.M അവാർഡുകൾ

12 – വിരാട് കോലി
11 – രോഹിത് ശർമ്മ
11 – ക്രിസ് ഗെയ്ൽ
10 – സച്ചിൻ ടെണ്ടുൽക്കർ
10 – എം ജയവർദ്ധനെ
10 – ഷെയ്ൻ വാട്സൺ
9 – എബി ഡിവില്ലിയേഴ്സ്
9 – സനത് ജയസൂര്യ
9 – ഷാക്കിബ് അൽ ഹസൻ
9 – യുവരാജ് സിംഗ്
8 – ഗ്ലെൻ മഗ്രാത്ത്
8 – ജാക്ക് കാലിസ്
8 – ഷാഹിദ് അഫ്രീദി
8 – ടി ദിൽഷൻ

ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാർ

4 – സൗരവ് ഗാംഗുലി
3 – രോഹിത് ശർമ്മ*
3 – കപിൽ ദേവ്
1 – എം എസ് ധോണി
1 – വിരാട് കോലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഒരു ഇന്നിംഗ്സിൽ 5 അല്ലെങ്കിൽ 5 ൽ കൂടുതൽ സിക്സുകൾ

35 – രോഹിത് *
10 – സെവാഗ്
9 – യുവരാജ്, സൂര്യ
8 – ധോണി, സച്ചിൻ, കോലി
7 – ഹാർദിക്, ഗാംഗുലി
6 – റെയ്ന, രാഹുൽ, ഗിൽ

എന്നാൽ റെക്കോഡുകൾക്കായല്ല ഞാൻ കളിക്കുന്നത്, ഇത് പ്രശസ്ത കമന്ററേറ്റർ ഹർഷ ഭോഗ്ലെയോട് കഴിഞ്ഞ ഒരു മത്സരത്തിൽ തന്നെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വ്യക്തമാക്കിയതാണ്. എന്നിട്ടും സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറിയ്ക്ക് എട്ട് റൺസ് അകലെ പുറത്തായ രോഹിത്തിനോട് സെഞ്ച്വറി തികയ്ക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ച് ഹർഷ ഭോഗ്ലെ ഒരിക്കൽ കൂടി ചോദിച്ചു.

അൻപതുകളും സെഞ്ച്വറികളും എനിക്ക് പ്രധാനമല്ലെന്ന് കഴിഞ്ഞ മത്സരത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞു. കളി ജയിക്കുന്നതിലാണ് ശ്രദ്ധ, കുറേ നാളായി അങ്ങനെ കളിക്കാൻ ശ്രമിക്കുകയായിരുന്നു. ഞങ്ങൾ പന്തിൽ എങ്ങനെ പ്രകടനം നടത്തി എന്നത് കാണാൻ സന്തോഷകരമായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരെ കുൽദീപ് യാദവ് മികച്ച പ്രകടനം പുറത്തെടുത്തു. ഞങ്ങൾക്ക് അവനെ ന്യൂയോർക്കിൽ കളിക്കാപ്പിനായില്ല. പക്ഷേ അവൻ എപ്പോഴും കാര്യങ്ങളുടെ സ്‌കീമിൽ ഉണ്ടായിരുന്നു. ഞങ്ങൾ സൂപ്പർ 8 മത്സരങ്ങൾക്കായി വെസ്റ്റ് ഇൻഡീസിലെത്തിയപ്പോൾ കുൽദീപ് ഒരു ഓട്ടോമാറ്റിക് ചോയിസായിരുന്നു- രോഹിത് ശർമ്മ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ