ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഐപിഎൽ 2025 ന് മുന്നോടിയായി പരിശീലനം ആരംഭിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് ധാരാളം വിജയങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം മത്സരങ്ങൾ കളിച്ചിട്ടില്ല എങ്കിലും ധോണിയുടെ പഴയ ടച്ച് ഒന്നും ഇപ്പോഴും പോയിട്ടില്ല എന്ന് ഉറപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ചർച്ചയായിട്ടുണ്ട് .
കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് എത്താൻ പറ്റാത്ത ചെന്നൈ ഇത്തവണ അതിന്റെ ക്ഷീണം തീർക്കാനാണ് ഇറങ്ങുന്നത്. സ്ഥിരത കുറവാണ് കഴിഞ്ഞ സീസണിൽ ബാധിച്ചത് എങ്കിൽ ധോണി മികച്ച ഫോമിലായിരുന്നു, 14 മത്സരങ്ങളിൽ നിന്ന് 220.55 എന്ന അത്ഭുതകരമായ സ്‌ട്രൈക്ക് റേറ്റിൽ 161 റൺസ് നേടി.
എന്തായാലും ഒരുപക്ഷെ തന്റെ അവസാന സീസണിന് മുമ്പ് പരിശീലനം ആരംഭിച്ച ധോണി ഈ സീസൺ കളറാക്കാൻ ഒരുങ്ങുന്നു. ചെന്നൈയുടെ പരിശീലന സമയത്ത് ഒരു ആരാധകൻ എടുത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അവിടെ വളരെ എളുപ്പത്തിൽ സിക്സ് അടിക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് വന്നിരിക്കുന്നത്.
ഈ പ്രായത്തിലും തന്റെ സ്റ്റൈലും അഴകും ഒന്നും വിട്ടുപോയിട്ടില്ല എന്ന ഡയലോഗ് ഒകെ പറഞ്ഞ് ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നു.