LSG UPDATES: എന്റെ പൊന്ന് സഞ്ജീവ് സാറേ അവൻ ടീമിൽ ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നത്, ഇന്ത്യൻ താരത്തെ പുകഴ്ത്തി രോഹിത് ശർമ്മ; ലക്നൗ പോസ്റ്റ് ചെയ്ത വീഡിയോ കാണാം

മുംബൈ ഇന്ത്യൻസിനെതിരായ 12 റൺസ് വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ബാറ്റിങ്ങിൽ അതിദയനീയ പ്രകടനം നടത്തിയ ഋഷഭ് പന്തിന് ഏതായാലും ക്യാപ്റ്റൻസി മികവിൽ ആരാധകർ ഹാപ്പിയായി. പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കണം എന്നും പന്ത് ടി 20 യിൽ വേസ്റ്റ് ആണെന്നും ഉള്ള സംസാരം ശക്തം ആയിരുന്നു എങ്കിലും ക്യാപ്റ്റൻസി മികവ് കൊണ്ട് താരം അവർക്ക് ഉള്ള മറുപടി കൊടുക്കുക ആയിരുന്നു.

എന്തായാലും മത്സരശേഷം രോഹിത് ശർമ്മയും ലക്നൗ ടീം ഉടമയും ശാർദൂൽ താക്കൂറും ഒകെ ഭാഗമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അവിടെ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്കയോട് രോഹിത് ശർമ്മ താക്കൂറിനെ പുകഴ്ത്തി സംസാരിക്കുന്നതും ശേഷം എല്ലാവരും ചിരിക്കുന്നതും വിഡിയോയിൽ കാണാൻ സാധിച്ചു.

രണ്ടാം ഇന്നിംഗ്സിൽ എൽ‌എസ്‌ജിക്ക് വേണ്ടി മികച്ച തുടക്കം നൽകിയ ഷാർദുൽ താക്കൂർ, പവർപ്ലേയിൽ അപകടകാരിയായ എം‌ഐ ഓപ്പണർ റയാൻ റിക്കൽട്ടണിനെ (15) പുറത്താക്കി നല്ല തുടക്കമാണ് നൽകിയത്. പിന്നീട് അദ്ദേഹം തിരിച്ചെത്തി 19-ാം ഓവറിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഏഴ് റൺസ് മാത്രം വഴങ്ങി ടീമിനെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി. ഇത് അവസാന ഓവറിൽ സഹതാരം ആവേശ് ഖാന് 22 റൺസ് പ്രതിരോധിക്കാൻ അവസരം നൽകി. അദ്ദേഹം അത് നന്നായി ചെയ്തതോടെ ലക്നൗ മത്സരം ജയിച്ചു.

രോഹിത് ശർമ്മയും സഞ്ജീവ് ഗോയങ്കയും തമ്മിലുള്ള ഷാർദുൽ താക്കൂരിന്റെ രസകരമായ സംസാരത്തിന്റെ ഒരു ദൃശ്യം നൽകാൻ ലഖ്‌നൗ അവരുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. രോഹിത് ഗോയങ്കയോട് പറഞ്ഞു:

“സർ, നിങ്ങൾക്ക് ഒരു ലോർഡ്( താക്കൂർ ) ഉള്ളപ്പോൾ എന്തിനാണ് വിഷമിക്കുന്നത്?”

Latest Stories

RR VS LSG: ചെക്കൻ ചുമ്മാ തീ; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ബോളിൽ തന്നെ സിക്സ്; ലക്‌നൗവിനെതിരെ വൈഭവ് സൂര്യവൻഷിയുടെ സംഹാരതാണ്ഡവം

RR VS LSG: ഒറ്റ മത്സരം കൊണ്ട് ആ താരം സ്വന്തമാക്കിയത് ചരിത്ര നേട്ടം; രാജസ്ഥാൻ റോയൽസിൽ പുത്തൻ താരോദയം

മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സിവി ആനന്ദബോസ്

പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് ബിജെപി എംപി; സുപ്രീംകോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിഷികാന്ത് ദൂബേ

ആത്മാഹൂതി ചെയ്താലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്ന് യുവനേതാവ്; മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും പുച്ഛം; റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും കത്തിച്ച് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പര്യവസാനം

RR VS LSG: 27 കോടിക്ക് വെല്ലോ വാഴ തോട്ടവും മേടിച്ചാ മതിയായിരുന്നു; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ വീട്ടിലെത്തിയില്ല; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടിലെ പോലെയല്ല, മഹാരാഷ്ട്രയില്‍ 'ഹിന്ദി'യില്‍ മുട്ടിടിക്കുന്ന ബിജെപി!

ഏത് ഷാ വന്നാലും തമിഴ്നാട് ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്ത്; എഐഎഡിഎംകെ ബിജെപി സഖ്യം റെയ്ഡ് ഭയന്നെന്ന് എംകെ സ്റ്റാലിന്‍

RR VS LSG: സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; രാജസ്ഥാൻ റോയൽസിന് കിട്ടിയ പണിയിൽ നിരാശയോടെ ആരാധകർ