എന്റെ പൊന്നു മനുഷ്യാ ഇനിയെങ്കിലും ഒന്ന് നിർത്തി കൊച്ച് പിള്ളേർക്ക് അവസരം നൽകുക, കുറെ കാലമായില്ലേ കളിക്കാൻ തുടങ്ങിയിട്ട്; ഇന്ത്യൻ താരത്തെ ഓർമ്മിപ്പിച്ച് ശിഖർ ധവാൻ

ബുധനാഴ്ച (സെപ്റ്റംബർ 27), തന്റെ ബാറ്റിംഗ് പരിശീലന സെഷൻ പ്രദർശിപ്പിച്ച ചേതേശ്വർ പൂജാരയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനോട് വെറ്ററൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ നടത്തിയ രസകരമായ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രണ്ട് കളിക്കാരും നിലവിൽ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. പൂജാര ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായി കഴിഞ്ഞപ്പോൾ ധവാൻ മൂന്ന് ഫോര്മാറ്റുകളിൽ നിന്നും പുറത്തായി. എന്തിരുന്നാലും രണ്ട് താരങ്ങളും ഇപ്പോഴും തങ്ങളുടെ കഠിനമായ അദ്ധ്വാനം തുടരുന്നു.

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിൽ പൂജാര ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലും കൗണ്ടി ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം നടത്തി അതിനായിട്ടുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിൽ സസെക്സിനായി കളിച്ചതിന് ശേഷം അടുത്തിടെയാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയത്. വരാനിരിക്കുന്ന ഇറാനി ട്രോഫിക്ക് തയ്യാറെടുക്കാൻ നെറ്റ്സിൽ കഠിന പരിശീലനത്തിലാണ് 35-കാരൻ. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം തന്റെ ബാറ്റിംഗ് പരിശീലന സെഷന്റെ ഒരു ദൃശ്യം ആരാധകർക്ക് നൽകി.

പൂജാര അതിൽ പറഞ്ഞത് ഇങ്ങനെയാണ്:

“കഠിനമായി അദ്ധ്വാനിക്കുകയാണ്! #ഇറാണിട്രോഫിക്കായി തയ്യാറെടുക്കുന്നു.”

പൂജാരയെ കളിയാക്കി യുവാക്കളെ ഇനിയെങ്കിലും കളിക്കാൻ അനുവദിക്കൂ എന്നാണ് ശിഖർ ധവാൻ പോസ്റ്റിനോട് പ്രതികരിച്ചത്. അദ്ദേഹം ഇങ്ങനെ എഴുതി: ബ്രോ ഒന്ന് നിർത്തുക, ചെറുപ്പക്കാർക്ക് ഇനിയെങ്കിലും ഒരവസരം കൊടുക്കൂ” ധവാന്റെ കുറിപ്പിന് എന്തായാലൂം രസകരമായ രീതിയിലുള്ള പ്രതികരണമാണ് വരുന്നത്.

തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ അധികം സംസാരങ്ങൾ ഒന്നും സെലെക്ടറുമാരുമായി നടത്തിയിട്ടില്ലെന്നും താരം പറഞ്ഞു.

View this post on Instagram

A post shared by Cheteshwar Pujara (@cheteshwar_pujara)

Read more