എന്റെ പൊന്നോ, ഗംഭീര ട്വിസ്റ്റ്; ലേലത്തിൽ വമ്പനെ റാഞ്ചാൻ ആർസിബി; നടന്നാൽ കോഹ്‌ലിക്കൊപ്പം അവനും

ഐപിഎൽ 2025-നുള്ള അവരുടെ നിലനിർത്തൽ പട്ടിക അന്തിമമാക്കാൻ എല്ലാ ഫ്രാഞ്ചൈസികൾക്കും ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഡൽഹി ക്യാപിറ്റൽസ് അവരുടെ നിലനിർത്താൻ പട്ടിക അന്തിമം ആക്കാൻ ഒരുങ്ങുകയാണ്. അതിലെ ഏറ്റവും പ്രധാനം ഋഷഭ് പന്ത് നായകൻ ആയി ഉണ്ടാകില്ല എന്നുള്ളതാണ്. റിപ്പോർട്ട് പ്രകാരം താരത്തെ ഒഴിവാക്കി അക്‌സർ പട്ടേലിനെ നായകൻ ആക്കാൻ ടീം ആഗ്രഹിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് (ഡിസി) ക്യാപ്റ്റനായി നിലനിർത്താൻ സാധ്യതയില്ല. അതിനാൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ മെഗാ ലേലത്തിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് പന്തിൽ ഏറ്റവും കൂടുതൽ താത്പര്യം കാണിക്കുന്ന താരം.

നിലവിലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ക്യാപ്റ്റൻ കെഎൽ രാഹുലും വരാനിരിക്കുന്ന ഐപിഎൽ 2025 മെഗാ ലേലത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ടീം മാനേജ്‌മെൻ്റിന് അവരുടെ ടീമിനെ ശക്തിപ്പെടുത്താൻ ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നു.

ദിനേശ് കാർത്തിക് കളിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ആർസിബിക്ക് ഉടൻ തന്നെ ഒരു വിക്കറ്റ് കീപ്പർ-കം-ഫിനിഷർ ആവശ്യമാണ്, പന്ത് ആ റോളിൽ തികച്ചും യോജിക്കുന്നു. പന്തിന്റെ മികവ് കൂടി ചേരുമ്പോൾ ആർസിബി പോലെ ഒരു ടീമിന് പറ്റിയ ഓപ്ഷൻ ആയി പന്ത് മാറും. ഇത് കൂടാതെ ചെന്നൈ, പഞ്ചാബ് ടീമുകൾക്കും പന്തിനെ ടീമിലെത്തിക്കാൻ താത്പര്യമുണ്ട്.