ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് സിഡ്‌നിയിൽ നടന്നു വരുകയാണ്. മത്സരത്തിൽ ടോസ് നേടിയ ബുംറ പ്രതീക്ഷിച്ചത് പോലെ തന്നെ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 100 – 4 എന്ന നിലയിൽ നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ സീനിയർ താരങ്ങൾ നിരാശപ്പെടുത്തുന്ന കാഴ്ച്ച ഇന്നും കാണാൻ സാധിച്ചു.
സ്ഥിരം നായകൻ രോഹിത് ശർമ്മയുടെ അഭാവത്തിൽ ബുംറ ഇന്ന് നയിക്കാൻ എത്തിയപ്പോൾ പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസീദ് കൃഷ്ണക്കും ടീമിൽ വിളിയെത്തി. ഈ പരമ്പരയിൽ ആകെ നിരാശപ്പെടുത്തിയ രോഹിത് താൻ അവസാന ടെസ്റ്റിന് കളത്തിൽ ഉണ്ടാകില്ല എന്ന് ഗംഭീറിനെയും ടീമിനെയും അറിയിക്കുക ആയിരുന്നു.
എന്തായാലും രോഹിത്തിന്റെ തീരുമാനം ഞെട്ടൽ ഉണ്ടാക്കി എങ്കിലും ടീമിന്റെ ഗുണത്തിന് വേണ്ടി മാറി നിന്ന രോഹിത്തിന് അഭിനന്ദനവും കിട്ടുന്നു. എന്തായാലും രോഹിത്തിനെക്കുറിച്ച് ഇന്നത്തെ നായകൻ ബുംറ പറഞ്ഞത് ഇങ്ങനെ- “ഞങ്ങളുടെ ക്യാപ്റ്റൻ തൻ്റെ നേതൃപാടവവും കാണിച്ചു. ഈ കളിയിൽ വിശ്രമിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഞങ്ങളുടെ ടീമിൽ വളരെയധികം ഐക്യമുണ്ടെന്നും സ്വാർത്ഥതയില്ലെന്നും ഇത് കാണിക്കുന്നു. ടീമിൻ്റെ ഏറ്റവും മികച്ച താൽപ്പര്യം എന്താണ്, അതാണ് ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്”
അതേസമയം രോഹിത് ശർമ്മയെ സംബന്ധിച്ച് നിലവിൽ ഉള്ള സാഹചര്യത്തിൽ അദ്ദേഹം തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കാം.