ശ്രീലങ്കൻ ഹെഡ് കോച്ച് ക്രിസ് സിൽവർവുഡ് പരിശീലകൻ എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഏറ്റവും വലിയ പോരാട്ടത്തിന് ഒരുക്കുന്നു. ഓസ്‌ട്രേലിയെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ നേരിടാനിറങ്ങുന്ന ശ്രീലങ്കൻ ടീമിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പറയുകയാണ് ഇപ്പോൾ പരിശീലകൻ.
ആഷസ് പരമ്പര നഷ്ടപെട്ടതോടെയാണ് ക്രിസിന്റെ ഇംഗ്ലണ്ട് പരിശീലക സ്ഥാനം തെറിച്ചത്. അതെ ഓസ്‌ട്രേലിയയെ ഒരിക്കൽ കൂടി നേരിടാൻ പോകുന്നതിന്റെ ആവേശത്തിലാണ് പരിശീലകൻ.
” ഞാൻ ആഷസ് പരമ്പരയുടെ സമയത്ത് ഒരുപാട് കുറിപ്പുകൾ സൂക്ഷിച്ചിരുന്നു. എന്റെ കുട്ടികൾക്ക് ഉപകാരം കിട്ടുന്ന എന്തെങ്കിലുമൊക്കെ ആ കുറിപ്പിൽ കാണുമെന്നാണ് കരുതുന്നത്.”
പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിലാണ് ഇപ്പോൾ ലങ്ക. അതിനാൽ തന്നെ മികച്ച പോരാട്ടം ആഷസിൽ നമുക്ക് പ്രതീക്ഷിക്കാം.