എന്റെ മോദിജി... തുടക്കത്തിലെ ഞാൻ അക്കാര്യം അവനോട് പറഞ്ഞതാ, വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് ടീം ഇപ്പോൾ കടന്നുപോകുന്നത് എന്നും പറയാം. നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഐസിസി ട്രോഫി വിജയം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ ഇത്രയും നാളുകൾ ആയി അനുഭവിച്ച പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഒടുവിൽ അർഹിച്ച വിജയം തന്നെയാണ് ടി 20 ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യക്ക് കിട്ടിയത്. വമ്പൻ വിജയത്തിന് ശേഷം ഇന്നലെ രാവിലെയാണ് ഇന്ത്യൻ ടീം തിരികെ എത്തിയത്. 11 മണിയോടെ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു തിരിച്ച മുംബൈയിലേക്ക് മടങ്ങി. വൈകുനേരം 4 മണിയോടെ റോഡ് ഷോയും ആരംഭിച്ചു. തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പൊതുപരുപാടിയും ഉണ്ടായിരുന്നു. പരിപാടിക്കിടെയിൽ വെച്ച് വിരാട് കോഹ്‌ലി ഉൾപ്പടെ ഉള്ള ഇന്ത്യൻ താരങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദിയുമായിട്ടുള്ള സംസാരത്തിനിടെ കോഹ്‌ലി പറഞ്ഞത് ഇങ്ങനെയാണ്- “ആദ്യം, ഞങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു. ടൂർണമെൻ്റിൽ ടീമിനായി കാര്യമായ സംഭാവന നൽകാൻ എനിക്ക് കഴിയാത്തതിനാൽ ആ ദിവസം ഏറ്റവും മികച്ച പ്രകടനം നടത്തിയതിൽ ഞാൻ നന്ദി പറയുന്നു. ആ മുഹൂർത്തം ഹൃദയത്തിൽ എന്നെന്നേക്കുമായി നിലനിൽക്കും. ഞാൻ ടൂർണമെന്റിൽ ഒന്നും ചെയ്തിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ് ഭായിയോട് പോലും പറഞ്ഞു. എനിക്ക് ആത്മവിശ്വാസമില്ലെന്ന് ഞാൻ ഫൈനലിൽ രോഹിത്തിനോട് പറഞ്ഞു. ആദ്യ ഓവറിൽ ഞാൻ മൂന്ന് ബൗണ്ടറികൾ അടിച്ചു. പല മത്സരങ്ങളിലും റൺ നേടാൻ സാധിക്കാത്ത ഞാൻ ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടി എന്നൊക്കെ പറയുന്നത് ഏത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കുക ”കോഹ്‌ലി പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞു.

ടൂർണമെൻ്റിൽ ഇത് തനിക്ക് ഒരു യക്ഷിക്കഥയാണെന്ന് കോഹ്‌ലി സമ്മതിച്ചു, പ്രത്യേകിച്ചും ഇന്ത്യ നേരത്തെ വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം ബാറ്റ് ചെയ്ത രീതി ഓർക്കുമ്പോൾ. “ഞങ്ങൾക്ക് മൂന്ന് വിക്കറ്റ് നഷ്ടമായതിന് ശേഷം, ടീമിന് വേണ്ടി സ്വയം കീഴടങ്ങുകയും ടീമിന് ഏറ്റവും മികച്ചത് എന്താണെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതായിരുന്നു എൻ്റെ ഏക ശ്രദ്ധ. ഞാൻ ആ അവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടതായി എനിക്ക് തോന്നി. വികാരം വിശദീകരിക്കാൻ പ്രയാസമാണ്. ചില കാര്യങ്ങൾ തക്ക സമയത്ത് സംഭവിക്കും. ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈനലിന് ശേഷം ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ നിമിഷങ്ങൾ കോഹ്‌ലി പ്രഖ്യാപിച്ചു, എന്നാൽ ദൈർഘ്യമേറിയ ഫോർമാറ്റുകൾ കളിക്കുന്നത് തുടരുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

Latest Stories

ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

'എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും'; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, 'കൊടുംചതി' നേരിട്ട് ടീം ഇന്ത്യ

'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്