ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 400 റണ്‍സ് നേടിയ ഏക താരമാണ് ലാറ. ഇതുവരെ ആര്‍ക്കും ലാറയുടെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ യുവ ഇന്ത്യന്‍ ബാറ്റര്‍ തന്റെ റെക്കോര്‍ഡുകള്‍ക്ക് ഭീഷണിയാണെന്ന് പ്രവചിച്ച് രംഗത്തുവന്നിരിക്കുകയാണ് ലാറ.
എന്റെ റെക്കോര്‍ഡ് ഭീഷണിയിലാണെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാള്‍ അത് തകര്‍ക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയ താരമാണ് ജയ്‌സ്വാള്‍.
എനിക്ക് അയാളില്‍ ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്. ഒരു താരത്തിനുമപ്പുറം വിനീതമായ സ്വഭാവമാണ് അയാളുടേത്. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസും ജയ്‌സ്വാളിനുണ്ട്- ലാറ വ്യക്തമാക്കി.
2004 ഏപ്രിലില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ 400 സ്‌കോര്‍ ചെയ്യുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി ലാറ മാറിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ റെക്കോര്‍ഡ് ഉയര്‍ന്നുനില്‍ക്കുന്നു. ജയ്സ്വാളിന് ഈ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് പ്രവചിച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം, തന്റെ ജീവിതകാലത്ത് അത് സംഭവിക്കുമെന്ന് പ്രത്യാശയും പ്രകടിപ്പിച്ചു.