IPL 2025: എന്റെ മോനെ ഇതാണ് കോൺഫിഡൻസ്, വെല്ലുവിളികളുമായി സഞ്ജുവും ഋതുരാജും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഐപിഎൽ 2025 സീസൺ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന കെകെആർ – ആർസിബി മത്സരത്തോടെ ആരംഭിക്കും. കൊൽക്കത്തയിലും പരിസരത്തും ഈ ദിവസങ്ങളിൽ പെയ്യുന്ന ശക്തമായ മഴയാണ് മത്സരത്തിന് ഭീഷണിയുണ്ടാക്കുന്ന കാര്യം. എങ്കിലും മത്സരം നടക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

10 ടീമുകളും അവാര്ഡ് നായകന്മാരും തങ്ങളുടെ ടീമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി എന്ന് അടുത്തിടെ ഐപിഎൽ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. നായകന്മാർ എല്ലാം പരസ്പരം വെല്ലുവിളിക്കുന്ന തങ്ങളുടെ ടീം ജയിക്കുമെന്ന് പറഞ്ഞിരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ട്രോഫിക്ക് മുന്നിൽ നിന്ന് ശ്രേയസ് അയ്യർ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്, “2024 ലും 2025 ലും ഞാൻ ട്രോഫി ഉയർത്തുന്നത് നിങ്ങൾ കണ്ടു…” തുടർന്ന് പാറ്റ് കമ്മിൻസ്, നിശബ്ദ ആംഗ്യത്തിലൂടെ ഓസ്ട്രേലിയയുടെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ എല്ലാ നേട്ടങ്ങളും വീഡിയോയിൽ പറഞ്ഞു. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനെന്ന നിലയിലും തന്റെ മികവ് കാണിക്കാൻ പറ്റുമെന്ന് അദ്ദേഹം പറയുന്നതും കാണാൻ സാധിക്കും.

മറ്റെല്ലാ നായകന്മാരിൽ നിന്നും വ്യത്യസ്‍തമായി സഞ്ജു സാംസണിന്റെയും ഋതുരാജ് ഗെയ്ക്‌വാദിന്റെയും ആക്രമണോത്സുകമായ ആവേശം ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ട്രോഫി ഉയർത്താനുള്ള അവരുടെ കഴിവിൽ സംശയം പ്രകടിപ്പിച്ച എല്ലാ വിമർശകർക്കും മുന്നിൽ അവർ ധീരമായ ഒരു പ്രസ്താവന നടത്തുന്നതായി കാണപ്പെട്ടു.

തങ്ങളുടെ വിമർശകരോട് സാംസൺ ഒരു ധീരമായ പ്രസ്താവന നടത്തി, “ശരിക്കും അണ്ടർഡോഗ്‌സ് ആണോ ഞങ്ങൾ? പണ്ട് 2008 ൽ നിങ്ങൾ ഞങ്ങളെ അങ്ങനെ വിളിച്ചതാണ്. പിന്നെ സംഭവിച്ചത് ചരിത്രമായിരുന്നു. 2008-ൽ ആദ്യ സീസണിലെ ആദ്യ കിരീടം രാജസ്ഥാൻ റോയൽസ് നേടിയിരുന്നുവെന്നും 2022 സീസണിൽ റണ്ണേഴ്‌സ് അപ്പായിരുന്നുവെന്നും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

മറുവശത്ത്, കഴിഞ്ഞ വർഷം സി‌എസ്‌കെയുടെ ക്യാപ്റ്റനായ റുതുരാജ് ഗെയ്‌ക്‌വാദും വലിയ ആവേശം പ്രകടിപ്പിച്ചു, “ഹൈപ്പോ അമ്പരപ്പോ ഇല്ല. കുറച്ച് വിസിലുകളും ധാരാളം ആധിപത്യവും മാത്രം” എന്ന് പറഞ്ഞു.

കഴിഞ്ഞ വർഷം ടീമിനെ പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെങ്കിലും, ചെന്നൈയുടെ പുതിയ സ്‌ക്വാഡിന്റെ മികവിൽ ആറാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.