മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഉടമയായ സഞ്ജീവ് ഗോയങ്ക, ഋഷഭ് പന്തിനെ 27 കോടി രൂപയ്ക്ക് ആണ് താരത്തെ ടീമിൽ എത്തിച്ചത്. തന്റെ പുതിയ നായകൻ തന്റെ ടീമിന് 6-7 ഐപിഎൽ ട്രോഫികൾ നേടുമെന്ന് അദ്ദേഹം പ്രസ്താവനയും നടത്തി. ഇതുവരെ ഒരു നായകനും ടീമിനായി ആറ് ട്രോഫികൾ നേടി കൊടുക്കാൻ പറ്റിയിട്ടില്ല എന്ന് ശ്രദ്ധിക്കണം. രോഹിത് ശർമ്മ തന്റെ ക്യാബിനറ്റിൽ 6 ഐപിഎൽ ട്രോഫികൾ നേടിയിട്ടുണ്ട് എങ്കിൽ അതിൽ ഒരെണ്ണം 2009 ൽ ഒരു കളിക്കാരനെന്ന നിലയിൽ ഡെക്കാൻ ചാർജസിനൊപ്പം ആയിരുന്നു. തുടർന്ന് അഞ്ച് തവണ മുംബൈ ഇന്ത്യൻസിനെ അദ്ദേഹം കിരീട വിജയത്തിലേക്ക് നയിച്ചു. എംഎസ് ധോണിയും 5 ഇന്ത്യൻ പ്രീമിയർ ലീഗ് ട്രോഫികൾ നേടിയിട്ടുണ്ട്.
മറുവശത്ത്, പന്തിന് ആകട്ടെ സീസണിൽ കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. സീസണിൽ ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ അദ്ദേഹം പരാജയപ്പെട്ടു, അദ്ദേഹത്തിന്റെ ചില ക്യാപ്റ്റൻസി തീരുമാനങ്ങൾ മോശമായിരുന്നു. സഞ്ജീവ് ഗോയങ്കയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഫലങ്ങൾ നന്നായി പോകുന്നില്ലെങ്കിൽ, പന്ത് എത്രത്തോളം ലഖ്‌നൗവിൽ തുടരുമെന്ന് കാണാൻ രസകരമായിരിക്കും.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ ഋഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ടീം 20 ഓവറിൽ 166/7 എന്ന സ്കോർ നേടിയപ്പോൾ പന്ത് 49 പന്തിൽ 4 ഫോറുകളുടെയും 4 സിക്‌സറുകളുടെയും സഹായത്തോടെ 63 റൺസ് നേടി. നൂർ അഹമ്മദിനെതിരെയും ജഡേജക്ക് എതിരെയും റൺ കണ്ടെത്താൻ പന്ത് പാടുപെട്ടു.
ക്യാപ്റ്റൻസിയിലേക്ക് വന്നാൽ ഡെത്ത് ഓവറുകളിൽ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പന്ത് രവി ബിഷ്‌ണോയിയെ അദ്ദേഹം ബൗൾ ചെയ്തില്ല. മത്സരത്തിൽ മൂന്ന് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ താരം മികച്ച് നിന്നു. തനിക്ക് പറ്റിയ മണ്ടത്തരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“രവി ബിഷ്‌ണോയിയെ പലതവണ പന്തെറിയിക്കാൻ ഞാൻ ആലോചിച്ചു. മറ്റ് കളിക്കാരുമായി പോലും ചർച്ച ചെയ്തു. പക്ഷേ ഒരു ഓവർ അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞില്ല. കളിയെ കൂടുതൽ ആഴത്തിൽ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ അത് നടന്നില്ല,” അദ്ദേഹം പറഞ്ഞു.
Read more
“വിക്കറ്റുകൾ നിരന്തരം നഷ്ടപ്പെട്ടുകൊണ്ടിരുന്നതിനാൽ ഞങ്ങൾക്ക് 10-15 റൺസ് കുറവായിരുന്നു, സ്കോറിന് വേഗം കൂട്ടാൻ കഴിഞ്ഞില്ല. വിക്കറ്റ് ബാറ്റിംഗിന് നല്ലതായിരുന്നിട്ടും കൂട്ടുകെട്ടുകളുടെ അഭാവം ഉണ്ടായിരുന്നു. ഓരോ കളിയിലും എനിക്ക് വളരെ മികച്ചതായി വരുന്നുണ്ടേ. സീസണിന്റെ തുടക്കം മുതൽ ഞാൻ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചത് ഇങ്ങനെയാണ്, ”പന്ത് പറഞ്ഞു.