PSL 2025: നാൻ അടിച്ചാ താങ്ക മാട്ടേ...വിക്കറ്റ് ആഘോഷത്തിനിടെ സഹതാരത്തെ ഇടിച്ചുവീഴ്ത്തി പാകിസ്ഥാൻ ബോളർ; നിലത്തുവീണ് കീപ്പർ; വീഡിയോ കാണാം

പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിൽ ഒരു ബൗളറുടെ വിചിത്രമായ ആഘോഷം സഹതാരത്തിന് പരിക്ക് പറ്റുന്നതിലേക്ക് നയിച്ച സംഭവം നടന്നിരിക്കുകയാണ്. മുൾട്ടാൻ സുൽത്താൻസും ലാഹോർ ഖലന്ദേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. വിക്കറ്റ് നേടിയ ഉബൈദ് ഷായുടെ വന്യമായ ആഘോഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. മത്സരത്തിൽ മുൾട്ടാൻ 33 റൺസിന് വിജയിച്ചു, ഷാ ആകട്ടെ 37 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

മുൾട്ടാൻ സുൽത്താൻസും ലാഹോർ ഖലന്ദേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ 15-ാം ഓവറിലായിരുന്നു സംഭവം. സാം ബില്ലിംഗ്സിന് പന്തെറിഞ്ഞ ഉബൈദ്, കമ്രാൻ ഗുലാമിന്റെ അതിശയകരമായ ക്യാച്ചിലൂടെ സാമിനെ പുറത്താക്കി. വിക്കറ്റ് കിട്ടിയതിന് ശേഷം, ഷാ വന്യമായ രീതിയിൽ അത് ആഘോഷിക്കാൻ തീരുമാനിച്ചു. കീപ്പറിന് പതിവ് ഹൈ-ഫൈവ് നൽകുന്നതിന് പകരം, ബൗളർ കീപ്പർ ഉസ്മാനെ പഞ്ച് ചെയ്യുക ആയിരുന്നു. പഞ്ച് കിട്ടിയതിന് പിന്നാലെ ഉസ്മാൻ നിലത്ത് വീഴുകയും ചെയ്തു.

എന്തായാലും ഇമ്മാതിരി വിക്കറ്റ് ആഘോഷം നടത്തിയാൽ പിന്നെ ആഘോഷം നടത്താൻ കൂടെ ഉള്ളവർ ബാക്കി ഉണ്ടാകില്ലെന്നും ഇതൊക്കെ അൽപ്പം ഓവർ അല്ലെ എന്നും ഉൾപ്പടെ ഉള്ള ട്രോളുകളും സജീവമാണ്.

അതേസമയം സാം ബില്ലിംഗ്സ് നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗും പാകിസ്ഥാൻ പ്രീമിയർ ലീഗും തമ്മിൽ നടത്തിയ താരതമ്യം വലിയ രീതിയിൽ ചർച്ച ആയിരുന്നു. അവിടെ അദ്ദേഹം ഇന്ത്യൻ പ്രീമിയറ്റ് ലീഗ് ആണ് ഏറ്റവും ബെസ്റ്റ് എന്നും മറ്റൊന്നും അതിന്റെ അടുത്ത് പോലും എത്തില്ല എന്നും പറഞ്ഞിരുന്നു.

Read more