Connect with us

CRICKET

ഉഗ്രന്‍ പ്രവചനവുമായി വീണ്ടും ജ്യോതിഷി: ‘ക്രിക്കറ്റ് ദൈവത്തെ കോഹ്ലി തോല്‍പ്പിക്കും’

, 2:48 pm

ധോണി 2019ലെ ലോകപ്പിലും ഇന്ത്യക്കായി കളിക്കുമെന്നും ടെന്നീസ് എല്‍ബോയ്ക്കുശേഷം സച്ചിന്‍ തിരിച്ചുവരുമെന്നും ഭാരത് രത്ന നേടുമെന്നും 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവുമെല്ലാം പ്രവചിച്ചിട്ടുള്ള നരേന്ദ്ര ഖുണ്ഡെ പുതിയ പ്രഖ്യാപനവുമായി രംഗത്ത്. വിരാട് കോഹ്ലി ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഏറെ വകനല്‍കുന്ന സംഭവമാണ് ഈ ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്.

കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം 2025ന് മുമ്പായി ഏകദിന, ട്വന്റ20 ലോകകപ്പുകള്‍ നേടുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. രാജ്യാന്തര മത്സരങ്ങളില്‍ നൂറ് സെഞ്ച്വറികള്‍ നേടി സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് കോഹ്ലി തകര്‍ക്കുമെന്നും ഖുണ്ഡെ പ്രവചിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ പരമ്പരകള്‍ തൂത്തുവാരുമെന്ന് നേരത്തെ പ്രവചിച്ചിരുന്നെങ്കിലും അത് ഫലിച്ചിരുന്നില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഇപ്പോള്‍ നല്ല സമയമാണെന്നും ഇന്ത്യന്‍ ടീം അടുത്തൊന്നും സമ്പൂര്‍ണ തോല്‍വി ഏറ്റ് വാങ്ങില്ലയെന്നുമായിരുന്നു ഇയാള്‍ അന്ന് പ്രവചിച്ചിരുന്നത്.

മുന്‍പ് ആഭരണ വ്യവസായിയായിരുന്ന ബുണ്ഡെ, 2006ലാണ് ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രവചനം ആരംഭിച്ചത്.