ടി20 ലോകകപ്പ് വിജയികളെ പ്രവചിച്ച് നാസര്‍ ഹുസൈന്‍, സര്‍പ്രൈസ് സെലക്ഷന്‍

ജൂണ്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായി നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിലെ കിരീട ജേതാക്കളെ പ്രവചിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. നായകന്‍ ജോസ് ബട്ട്ലറുടെ കീഴില്‍ തുടര്‍ച്ചയായി കിരീടങ്ങള്‍ നേടാന്‍ ഇംഗ്ലണ്ട് നന്നായി സജ്ജമാണെന്ന് ഹുസൈന്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, അദ്ദേഹം ദക്ഷിണാഫ്രിക്കയെയാണ് വിജയികളായി തിരഞ്ഞെടുത്തത്.

ഞാന്‍ ഇത്തവണ ദക്ഷിണാാഫ്രിക്കന്‍ ടീമിനോടൊപ്പമാണ്. നിലവിലെ ചാമ്പന്മാര്‍ ഇംഗ്ലണ്ടാണ്. പക്ഷെ ഇപ്പോള്‍ അത്ര മികച്ച പ്രകടനമല്ല അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവര്‍ എത്തുമോയെന്നറിയില്ല. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലായിരിക്കും ഫൈനലെന്നു കരുതുന്നു.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയാല്‍ ആരാവും ജയിക്കുകയെന്നു ഞാന്‍ ഉറപ്പിച്ചു പറയില്ല. കാരണം കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യയായിരിക്കും ചാമ്പ്യന്‍മാരാവുകയെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ ഇന്ത്യക്കു അതു സാധിച്ചില്ല.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഞാന്‍ ഉറ്റുനോക്കുന്ന താരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലറാണ്. പക്ഷെ ബട്ട്ലറായിരിക്കും ടൂര്‍ണമെന്റിലെ കേമനെന്നു ഞാന്‍ പറയില്ല. കാരണം ബട്ട്ലര്‍ ഫോമിലേക്കു തിരിച്ചെത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

Read more

ലോക കിരീടം ഇംഗ്ലണ്ട് നിലനിര്‍ത്തണമെന്നും എനിക്കു ആഗ്രഹമുണ്ട്. പക്ഷെ ടൂര്‍ണമെന്റില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കേണ്ട താരം റാങ്കിംഗില്‍ തലപ്പത്തുള്ള ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ്. ഇതുപോലെ ബാറ്റ് ചെയ്യുന്ന മറ്റൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ല- ഹുസൈന്‍ പറഞ്ഞു.