'ഒരു ബാറ്റര്‍ മൂന്ന് പന്തുകള്‍ മിസ്സാക്കിയാല്‍ അവനെ പുറത്തായതായി പ്രഖ്യാപിക്കണം'; അതിശയിപ്പിച്ച് നാസര്‍ ഹുസൈന്‍

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ വന്‍തോതില്‍ റണ്‍സ് സ്‌കോര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. മത്സരം നടക്കുന്ന മുള്‍ട്ടാനിലെ ആദ്യ ദിവസത്തെ ആദ്യ സെഷന്‍ മുതല്‍ തന്നെ നിരവധി ക്രിക്കറ്റ് വിദഗ്ധരും കമന്റേറ്റര്‍മാരും ട്രാക്കിനെ ബാറ്റര്‍മാരുടെ പറുദീസയാണെന്ന് മുദ്രകുത്തി. പ്രതീക്ഷിച്ചതുപോലെ, ഫിക്ചറിന്റെ നാലാം ദിവസം അവസാനിക്കുന്നതുവരെ 12 സെഷനുകളിലായി 1500-ലധികം റണ്‍സ് സ്‌കോര്‍ ചെയ്യപ്പെട്ടതിനാല്‍ ഇത് നൂറ്റൊന്നു ശതമാനം ശരിയെന്ന് തെളിയിക്കപ്പെട്ടു.

ആദ്യ ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന്‍ 556 റണ്‍സ് നേടിയെങ്കിലും നാലാം വിക്കറ്റില്‍ ജോ റൂട്ടും (262) ഹാരി ബ്രൂക്കും (317) പടുത്തുയര്‍ത്തിയ 454 റണ്‍സിന്റെ അമ്പരപ്പിക്കുന്ന കൂട്ടുകെട്ട് കളി ഇംഗ്ലണ്ടിന്റെ കൈകളിലെത്തിച്ചു. 823 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇന്ന് പിച്ചിനെ വിമര്‍ശിക്കാന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈനും ഉള്‍പ്പെടുന്നു. ഔദ്യോഗിക ബ്രോഡ്കാസ്റ്ററിന്റെ ഒരു ഷോയ്ക്കിടെ, ട്രാക്ക് എത്രമാത്രം ബാറ്റിംഗിന് അനുകൂലമായിരുന്നു എന്നതിനെ അടിസ്ഥാനമാക്കി ഹുസൈന്‍ വലിയ പ്രസ്താവന നടത്തി.

ഒരു ബാറ്റര്‍ ഈ ട്രാക്കില്‍ മൂന്ന് പന്തുകള്‍ മിസ്സാക്കിയാല്‍ അവനെ പുറത്തായതായി പ്രഖ്യാപിക്കണം. ഈ പിച്ച് അഞ്ച് ദിവസവും ഒരേ രീതിയില്‍ കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് താങ്ങാനാവില്ല. ഇത് അവിശ്വസനീയമാംവിധം പരന്നതാണ്, ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിന്റെ ഭാവിക്കായി, പിച്ചുകള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.

ഇപ്പോള്‍, ഈ ട്രാക്ക് രണ്ട് ടീമിനും ഒന്നും ചെയ്തിട്ടില്ല. സ്പിന്നില്ല, സ്വിംഗില്ല, റിവേഴ്സ് സ്വിംഗില്ല, ഇത് വളരെ ബാറ്റര്‍ ഫ്രണ്ട്ലിയാണ്. ടെസ്റ്റ് ക്രിക്കറ്റിന് ബാറ്റും ബോളും തമ്മിലുള്ള മത്സരം ആവശ്യമാണ്- നാസര്‍ ദി ഡെയ്ലി മെയിലിലെ തന്റെ കോളത്തില്‍ എഴുതി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ