വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് വേദിയൊരുക്കിയ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് സംഭവബഹുലമായിരുന്നു. ഇരു ടീമുകളിലെയും കളിക്കാര്‍ ആക്രമണോത്സുകരായപ്പോള്‍ കാണികള്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ ലഭിച്ചു. ഇംഗ്ലീഷ് താരങ്ങളോട് ഏറ്റവും വീറുംവാശിയും കാട്ടിയത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. ലോര്‍ഡ്‌സിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബുംറയുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറയുന്നു.
ശാന്തനും അതിവൈകാരികത പ്രകടിപ്പിക്കാത്തയാളുമായാണ് ജസ്പ്രീത് ബുംറയെ എല്ലായ്‌പ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ, ലോര്‍ഡ്‌സിലെ മൂന്നാം ദിനം ജിമ്മി ആന്‍ഡേഴ്‌സനെ ബുംറ കടന്നാക്രമിച്ച രീതി നോക്കൂ. നായകന്‍ വിരാട് കോഹ്ലിയാണ് ആ മാറ്റത്തതിന് കാരണം- നാസര്‍ ഹുസൈന്‍ പറഞ്ഞു.
കരുത്തരായ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശരിയായ സമയത്ത് നിയോഗിക്കപ്പെട്ട ശരിയായ വ്യക്തിയാണ് വിരാട്. ഇന്ത്യന്‍ കളിക്കാര്‍ക്ക്, പ്രത്യേകിച്ച് ബൗളര്‍മാര്‍ക്ക് ആക്രമണോത്സുകനായ ക്യാപ്റ്റനെയാണ് ആവശ്യം. ഉത്തേജനം പകരുന്ന കോഹ്ലിയെയാണ് അവര്‍ക്ക് വേണ്ടത്. ലോര്‍ഡ്‌സില്‍ വിരാട് ആ ദൗത്യം കാര്യക്ഷമമായി നിര്‍വ്വഹിച്ചെന്നും ഹുസൈന്‍ പറഞ്ഞു.