നടരാജന്റെ ശസ്ത്രക്രിയ വിജയകരം; നന്ദി പറഞ്ഞ് താരം

ഇന്ത്യന്‍ പേസ് ബോളര്‍ നടരാജന്‍ മുട്ടിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. നടരാജന്‍ തന്നെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തനിക്ക് പിന്തുണ തന്ന ബി.സി.സി.ഐക്കും ആരാധകര്‍ക്കും താരം നന്ദി പറഞ്ഞു.

ഐ.പി.എല്ലില്‍ ഹൈദരബാദിന്റെ താരമായ നടരാജന്‍ പരിക്ക് കാരണം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. സീസണിലെ ആദ്യ രണ്ടു ഐ പി എല്‍ മത്സരങ്ങളും കളിച്ച നടരാജന്‍ പിന്നീടുള്ള മത്സരങ്ങളില്‍ പരിക്ക് കാരണം ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

മുട്ടിനേറ്റ പരിക്ക് നടരാജനെ കുറച്ചു കാലമായി അലട്ടുന്നുണ്ടായിരുന്നു. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ താരത്തിന് പരിക്കുണ്ടായിരുന്നു. ഓസീസ് പര്യടനത്തിന് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു താരം.

Read more

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുമ്പോഴും താരം പൂര്‍ണമായും ഫിറ്റായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കില്‍ നിന്നുള്ള തിരിച്ചുവരവ് താരം പൂര്‍ത്തിയാക്കും.