ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വരാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് മാത്രമല്ല, എല്ലാ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ തങ്ങള്‍ക്കുണ്ടെന്ന് വെറ്ററന്‍ ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. നവംബര്‍ 22 ന് പെര്‍ത്ത് സ്റ്റേഡിയത്തില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ‘നിരവധി സൂപ്പര്‍ താരങ്ങള്‍’ ഉള്ള ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ലിയോണ്‍ പറഞ്ഞു.

വിരാട് മാത്രമല്ല; എല്ലാ ബാറ്ററുകള്‍ക്കുമായി ഞങ്ങള്‍ക്ക് പ്ലാനുകള്‍ ഉണ്ട്. അവര്‍ സൂപ്പര്‍ താരങ്ങളാല്‍ നിറഞ്ഞ ഒരു കൂട്ടമാണ്, അത് ആവേശകരമാണ്. ഇത് ഞങ്ങള്‍ക്ക് ഒരു വലിയ വെല്ലുവിളിയാണ്, പക്ഷേ ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ കൃത്യമാണെന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങള്‍ ചില പ്ലാനുകള്‍ സ്ഥാപിക്കും. ഞങ്ങള്‍ അടുത്ത രണ്ട് ദിവസങ്ങള്‍ ആസ്വദിക്കും, വെള്ളിയാഴ്ച പൊട്ടിത്തെറിക്കും- ലിയോണ്‍ പറഞ്ഞു.

13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 54.08 ശരാശരിയില്‍ 1352 റണ്‍സും ആറ് സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറികളും നേടിയ കോഹ്ലിക്ക് ഓസ്ട്രേലിയയില്‍ മികച്ച റെക്കോര്‍ഡുണ്ട്. 2012 ജനുവരിയില്‍ ഓസ്ട്രേലിയയില്‍ നടന്ന അഡ്ലെയ്ഡ് ഓവലില്‍ വെച്ചാണ് കോഹ്‌ലി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത്. ആവേശകരമായ അന്തരീക്ഷത്തില്‍ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ഓസീസ് തയ്യാറാണെന്ന് റെഡ് ബോള്‍ ഫോര്‍മാറ്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ലിയോണ്‍ പറയുന്നു.

പിന്തുണ ഓസ്ട്രേലിയയുടെ ഭാഗത്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്തരീക്ഷം മികച്ചതായിരിക്കും. ഇന്ത്യ എന്താണ് മേശയിലേക്ക് കൊണ്ടുവരുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഇത് ഞങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും- ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്‌ക്കെതിരെ 27 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് രണ്ട് 10 വിക്കറ്റുകളും ഒമ്പത് അഞ്ച് വിക്കറ്റുകളും ഉള്‍പ്പെടെ 121 വിക്കറ്റുകള്‍ നേടിയ ലിയോണ്‍ ഏറെ അപകടകാരിയാണ്. ഓസ്ട്രേലിയയ്ക്കായി67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 259 വിക്കറ്റുകള്‍ ലിയോണ്‍ നേടിയിട്ടുണ്ട്. 2018-19ലും 2020-21ലും സ്വന്തം തട്ടകത്തില്‍ ഇന്ത്യയോട് തോറ്റ ഓസ്ട്രേലിയ പകരം വീട്ടാനുള്ള ശ്രമത്തിലാണ്.

Latest Stories

'മുഖ്യമന്ത്രി കൈകൾ ഉയർത്തി പറഞ്ഞതാണ് ഈ കൈകൾ ശുദ്ധമാണെന്ന്, എത്ര ഇരുമ്പാണി അടിച്ച് കയറ്റിയാലും പിണറായി വിജയന്റെ ശരീരത്തിൽ കയറില്ല'; മന്ത്രി സജി ചെറിയാൻ

പൃഥ്വിരാജിന്റെ സംഘവിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രമാണിത്, എന്നാല്‍ ഇത് ബിജെപിക്ക് വോട്ട് കൂട്ടും.. എങ്ങനെ ലാഭം കൊയ്യണമെന്ന് സംവിധായകന് അറിയാം: അഖില്‍ മാരാര്‍

ഐസിഎൽ ഫിൻേകാർപ് ഞായറാഴ്ച തുറന്നു പ്രവർത്തിക്കും

'കുഴൽനാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തന്നെ തള്ളി, മഴവിൽ സഖ്യത്തിൻ്റെ ഒരു ആരോപണം കൂടി തകർന്ന് തരിപ്പണമായി'; എം വി ഗോവിന്ദൻ

IPL 2025: സീനിയേർസിനെ ബഹുമാനിക്കാൻ പഠിക്കെടാ ചെറുക്കാ, തിലകിന് കലക്കൻ മറുപടി നൽകി മുഹമ്മദ് സിറാജ്; വീഡിയോ കാണാം

2026 ലോകകപ്പിന് യോഗ്യത നേടി ഇറാൻ; പക്ഷേ ട്രംപിന്റെ ഉത്തരവ് പ്രകാരം യുഎസ് വിസ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം

'സിനിമ കണ്ടില്ല, അതൊരു കലയാണ്, ആസ്വദിക്കുക'; എമ്പുരാൻ വിമർശനങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ഹമാസ് വക്താവ് അബ്ദുള്‍ ലത്തീഫിനെ ഇസ്രയേല്‍ വധിച്ചു; 59 ബന്ദികളെയും വിട്ടയക്കുംവരെ ഗാസയിലടക്കം കടന്നാക്രമണം തുടരുമെന്ന് സൈന്യം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക മെയ്‌ 5 ന് സമർപ്പിക്കാൻ നിർദേശം

ആശമാരുടെ സമരത്തിൽ ഒരു ദിവസം പങ്കെടുത്തതിന് ഒരു മാസത്തെ ഓണറേറിയം തടഞ്ഞു; പരാതി നൽകി 146 ആശാവർക്കർമാർ