സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ പേസര്‍ നവ്ദീപ് സെെനിയുടെ പോസ്റ്റ്. തന്റെ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലിരുന്നുള്ള താരത്തിന്‍റെ കിടിലന്‍ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
“ഭയം എന്താണെന്ന് അറിയണമെങ്കില്‍ എന്റെ ഒപ്പം ബൈക്കില്‍ വരൂ”, എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചത്. ബൈക്കില്‍ ഷര്‍ട്ട് ധരിക്കാതെയാണ് സെെനി ഇരിക്കുന്നത്. ബൈക്കിന്റെ ആക്‌സിലേറ്റര്‍ കൂട്ടി ചുറ്റും പൊടി പറത്തുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സെെനി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഒപ്പം ധാരാളം റീട്വീറ്റും ലൈക്കുകളും.
ഐ.പി.എല്‍ 14-ാം സീസണില്‍ ഒരൊറ്റ മത്സരം മാത്രമാണ് സെെനി കളിച്ചത്. രണ്ട് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വഴങ്ങിയ താരം വിക്കറ്റൊന്നും വീഴ്ത്തിയില്ല. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് സെെനി ആറു വിക്കറ്റെടുത്തിരുന്നു.