എന്നെ ബൗണ്ടറി അടിക്കാൻ നീ ആയോ പരാഗ് മോനെ, കട്ട കലിപ്പിൽ അർശ്ദീപ് സിംഗ്; വീഡിയോ കാണാം

വ്യാഴാഴ്ച അനന്തപുരിൽ നടന്ന 2024 ദുലീപ് ട്രോഫിയുടെ രണ്ടാം റൗണ്ടിൽ റിയാൻ പരാഗിനെ പുറത്താക്കിയതിന് ശേഷം ഇടംകൈയ്യൻ സീമർ അർഷ്ദീപ് സിംഗ് നടത്തിയ കലിപ്പൻ ആഘോഷം വൈറലായിരിക്കുകയാണ്. സ്ലിപ്പിലെ മനോഹര ക്യാച്ചിന്റെ അവസാനമാണ് താരം പുറത്തായത്. at

ബോളിങ് റിഥം കിട്ടാൻ പാടുപെട്ട അർഷ്ദീപിനെതിരെ പരാഗ് മിന്നുന്ന ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു. മത്സരത്തിൻ്റെ ആദ്യ 45 മിനിറ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ ‘എ’ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നിന്ന സമയത്താണ് പരാഗ് ക്രീസിൽ എത്തിയത്. അർശ്ദീപിന് എതിരെ നാല് പന്തിൽ മൂന്ന് ബൗണ്ടറികൾ പറത്തി പരാഗ് പെട്ടെന്നുതന്നെ സമ്മർദ്ദം മറുടീമിലേക്ക് എത്തിക്കുക ആയിരുന്നു.

17-ാം ഓവറിലെ രണ്ടാം പന്തിൽ മറ്റൊരു ബൗണ്ടറിയും അടിച്ചു. അവസാന പന്തിൽ, അർഷ്ദീപ് എറിഞ്ഞ ഫുൾ ആൻ്റ് വൈഡ് പന്തിന് ബാറ്റുവെച്ച പരാഗിന് പിഴക്കുക ആയിരുന്നു. മികച്ച ഒരു ഡൈവിംഗ് ക്യാച്ച് പൂർത്തിയാക്കിയത് ശ്രേയസ് അയ്യർ ആയിരുന്നു. ആദ്യ 10 ഓവറുകൾക്ക് ശേഷം മാത്രമാണ് അർശ്ദീപിന് പന്തെറിയാൻ അവസരം കിട്ടിയത് എന്നതും ശ്രദ്ധിക്കണം. ഇതിനാൽ തന്നെ താരത്തിന് സ്വിങ് കിട്ടിയിരുന്നില്ല.

നന്നായി തുടങ്ങിയ റിയാൻ പരാഗ് ആകട്ടെ 29 പന്തിൽ 37 റൺസ് ആണ് എടുത്തിരിക്കുന്നത്. ഇന്ത്യ എ ആകട്ടെ നിലവിൽ 147 – 6 എന്ന നിലയിലാണ് ഇന്ത്യ ഡിക്ക് എതിരെ നില്കുന്നത്.

https://x.com/CRICUUU/status/1834097214324371463

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ