ഉള്ളത് പറയാമല്ലോ ആ 2 താരങ്ങളും ഞങ്ങളെ നിരാശപ്പെടുത്തി, അവന്മാർ ഇങ്ങനെ ദുരന്തമാകും എന്ന് കരുതിയില്ല; വിമർശനവുമായി ബാംഗ്ലൂർ പരിശീലകൻ സഞ്ജയ് ബംഗാർ

മുംബൈ ഇന്ത്യൻസിനോട് ആറ് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഹെഡ് കോച്ച് സഞ്ജയ് ബംഗാർ പറയുന്നത് അനുസരിച്ച് ടീമിലെ യുവതാരങ്ങൾ പ്രത്യേകിച്ച് ഇതുവരെ ഇന്ത്യക്കായി കളിക്കാൻ അവസരങ്ങൾ കിട്ടാത്ത താരങ്ങൾ  അവസരങ്ങൾ നന്നായി ഉപയോഗിച്ചിട്ടില്ല എന്നാണ്. ടീമിന്റെ മോശം പ്രകടനങ്ങൾക്ക് കാരണവും ഇത് തന്നെയാണെന്നും പരിശീലകൻ വിശ്വസിക്കുന്നു.

ചൊവ്വാഴ്ച മുംബൈക്കെതിരെ നടന്ന മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ 68, ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന്റെ 65, ദിനേഷ് കാർത്തിക്കിന്റെ 18 പന്തിൽ 30 എന്നിവ ഒഴികെ, ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ആരും അവസരത്തിനൊത്ത് ഉയർന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ബാംഗ്ലൂർ 16.3 ഓവറിൽ മുംബൈ 199/6 എന്ന സ്‌കോറെടുത്തപ്പോൾ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുംബൈ 21 പന്തുകളും 6 വിക്കറ്റുകളും ബാക്കി നിൽക്കെ ലക്‌ഷ്യം മറികടന്നു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം, ടീം കെട്ടിപ്പടുത്തത് അങ്ങനെയാണ് (ഗ്ലെൻ) മാക്സ്വെൽ, ഫാഫ് (ഡു പ്ലെസിസ്), വിരാട് (കോഹ്ലി), ദിനേഷ് (കാർത്തിക്) എന്നിവർ ബാറ്റിങ്ങിലെ പ്രധാനികൾ. യുവ കളിക്കാർ അവർക്കും ചുറ്റും കളിക്കും.”

“അവർ അവസരങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ട് , മഹിപാൽ ലോംറോർ തന്റെ അവസരങ്ങൾ നന്നായി ഉപയോഗിച്ചു, എന്നാൽ അനൂജ് റാവത്തിനെപ്പോലെയോ ഷഹബാസ് അഹമ്മദിനെപ്പോലെയോ ഉള്ള താരങ്ങൾക്ക് ആ അവസരങ്ങൾ ലഭിച്ചപ്പോഴെല്ലാം നിർഭാഗ്യവശാൽ അവ മുതലെടുക്കാൻ കഴിഞ്ഞില്ല,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ബംഗാർ പറഞ്ഞു.

റിങ്കു സിങ്ങിന്റെ ഉദാഹരണം ഉദ്ധരിച്ച് യുവ ബാറ്റർമാരിൽ നിന്ന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ ടീം ക്ഷമയോടെ കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകനായ ബംഗാർ കരുതുന്നു. “അതാണ് പഠനം, നിങ്ങൾ യുവാക്കളോട് ക്ഷമ കാണിക്കണം, അവർ അവരുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുമെന്നും ടീമിനായി മാച്ച് വിന്നിംഗ് പ്രകടനങ്ങൾ പുറത്തെടുക്കുമെന്നും പ്രതീക്ഷിക്കുകയാണ് ഞങ്ങൾ എല്ലാം.”ബംഗാർ പറഞ്ഞു.

ഇനിയുള്ള എല്ലാ മത്സരങ്ങളിലും മികച്ച ജയം നടത്തിയാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിൽ എത്താൻ സാധിക്കു എന്നുറപ്പാണ്.

Latest Stories

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി