അക്സറും കോഹ്‌ലിയും ഒന്നും എന്റെ ടീമിൽ സ്ഥാനം അർഹിക്കുന്നില്ല, ലോകകപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; ടീമിലിടം നേടി അപ്രതീക്ഷിത പേരുകൾ

2024 ടി20 ലോകകപ്പിലെ തൻ്റെ ഏറ്റവും മികച്ച ഇലവനെ ആകാശ് ചോപ്ര തിരഞ്ഞെടുത്തു. ഫൈനലിൽ ഇന്ത്യയ്‌ക്കായി നിർണായക പ്രകടനം നടത്തിയ വിരാട് കോഹ്‌ലിക്കും അക്‌സർ പട്ടേലിനും മുൻ താരം തിരഞ്ഞെടുത്ത ടീമിൽ ഇടം നേടാനായില്ല. ശനിയാഴ്ച ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് ട്രോഫി സ്വന്തമാക്കി. റഹ്മാനുള്ള ഗുർബാസ് (281) ടൂർണമെൻ്റിലെ ടോപ് സ്‌കോററായപ്പോൾ, ഫസൽഹഖ് ഫാറൂഖിയും അർഷ്ദീപ് സിങ്ങും 17 വിക്കറ്റുകൾ വീതം നേടി, ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുകയാണ്.

തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ചോപ്ര ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ തൻ്റെ ഓപ്പണറും ക്യാപ്റ്റനുമായി തിരഞ്ഞെടുത്തു. “ഞാൻ രോഹിത് ശർമ്മയെ ഓപ്പണറും ക്യാപ്റ്റനുമായി ആരംഭിക്കുന്നു. നിങ്ങൾ ഫൈനൽ മാറ്റിനിർത്തിയാൽ, അദ്ദേഹത്തിൻ്റെ ബാറ്റിംഗ് അവിശ്വസനീയമായിരുന്നു, അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി മികച്ച നിലവാരമുള്ളതായിരുന്നു. ഇപ്പോൾ അദ്ദേഹത്തെക്കാൾ മികച്ച ക്യാപ്റ്റൻ വേറെയില്ല.”

രോഹിതിൻ്റെ ഓപ്പണിംഗ് പങ്കാളിയായി കോഹ്‌ലിയെ മറികടന്ന് മുൻ ഇന്ത്യൻ താരം അഫ്ഗാനിസ്ഥാൻ്റെ റഹ്മാനുള്ള ഗുർബാസിനെ തിരഞ്ഞെടുത്തു. “എനിക്ക് റഹ്മാനുള്ള ഗുർബാസിനെ അദ്ദേഹത്തോടൊപ്പം ഓപ്പണർ ആക്കാനാണ് ആഗ്രഹം. ഒരു മത്സരത്തിൽ മാത്രം റൺസ് നേടിയതിനാൽ വിരാട് കോഹ്‌ലിക്ക് ഇടം നൽകില്ല. റഹ്മാനുള്ള ഗുർബാസ് എൻ്റെ വിക്കറ്റ് കീപ്പർ കൂടിയാണ്.” ചോപ്ര ന്യായീകരിച്ചു.

ഇന്ത്യയുടെ ഋഷഭ് പന്തിനെ മറികടന്ന് വെസ്റ്റ് ഇൻഡീസിൻ്റെ നിക്കോളാസ് പൂരനെ ചോപ്ര തൻ്റെ മൂന്നാം നമ്പർ ബാറ്ററായി തിരഞ്ഞെടുത്തു. “ഞാൻ നിക്കോളാസ് പൂരനെ മൂന്നാം നമ്പറിൽ ഇറക്കും. ഞാൻ ഋഷഭ് പന്തിനെക്കുറിച്ചാണ് ചിന്തിച്ചത്. അവൻ തുടക്കത്തിൽ റൺസ് നേടിയെങ്കിലും പിന്നീട് നിരാശപ്പെടുത്തി. നിക്കോളാസ് പുരൻ തന്നെയാണ് മൂന്നാം നമ്പറിൽ ഇറങ്ങാൻ യോഗ്യൻ” അദ്ദേഹം നിരീക്ഷിച്ചു.

” നാലാം നമ്പറിൽ ആരെ നിലനിർത്തണമെന്നത് ചോദ്യം തന്നെയാണ്. സൂര്യകുമാർ തന്നെ വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ തൻ്റെ സഹതാരം ഡേവിഡ് മില്ലറെ പിന്തള്ളി എന്റെ ടീമിൽ അഞ്ചാം നമ്പറിൽ കളിക്കും.” അദ്ദേഹം പറഞ്ഞു.

ടൂർണമെൻ്റിലെ തൻ്റെ ടീമിൽ ബാറ്റിംഗ് ഓൾറൗണ്ടറായി ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ ആകാശ് ചോപ്ര തിരഞ്ഞെടുത്തു.

“ഞാൻ ഹാർദിക് പാണ്ഡ്യയെ നിലനിർത്തിയിട്ടുണ്ട്, അവനെ നിലനിർത്തണം. അദ്ദേഹം ലോകകപ്പിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണ്. ഒരു ഓൾറൗണ്ടറും അദ്ദേഹത്തിൻ്റെ അടുത്ത് എത്തിയില്ല. ബാറ്റിലും പന്തിലും സ്ഥിരതയോടെയും അദ്ദേഹം സുപ്രധാന സംഭാവനകൾ നൽകി.”

മുൻ ഇന്ത്യൻ ഓപ്പണർ അഫ്ഗാനിസ്ഥാൻ്റെ റാഷിദ് ഖാനെയും ബംഗ്ലാദേശിൻ്റെ റിഷാദ് ഹൊസൈനെയും തൻ്റെ രണ്ട് സ്പിന്നർമാരായി തിരഞ്ഞെടുത്തു. “അതിന് ശേഷം, ഞാൻ റാഷിദ് ഖാനെ നിലനിർത്തി, അവനും എൻ്റെ വൈസ് ക്യാപ്റ്റൻ ആണ്. അവൻ തൻ്റെ ടീമിനെ സെമിഫൈനലിലെത്തിച്ചു. ബംഗ്ലാദേശിനെതിരായ ഏറ്റവും പ്രയാസകരമായ മത്സരത്തിൽ അദ്ദേഹം നാല് വിക്കറ്റ് വീഴ്ത്തി.”

“ബംഗ്ലാദേശിൽ നിന്നുള്ള ലെഗ് സ്പിന്നർ റിഷാദ് ഹൊസൈനെ ഞാൻ നിലനിർത്തി. അവൻ വളരെ നന്നായി ബൗൾ ചെയ്തു. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാൾ അവനാണ്”അദ്ദേഹം കൂട്ടിച്ചേർത്തു. ” ബുംറ, ഫറൂഖി, അർശ്ദീപ് എന്നിവരാണ് എന്റെ ടീമിലെ പ്രധാന ബോളർമാർ.” ചോപ്ര പറഞ്ഞു.

2024 ടി20 ലോകകപ്പിലെ ആകാശ് ചോപ്രയുടെ മികച്ച ഇലവൻ: രോഹിത് ശർമ്മ (സി), റഹ്മാനുള്ള ഗുർബാസ്, നിക്കോളാസ് പൂരൻ, സൂര്യകുമാർ യാദവ്, ഹെൻറിച്ച് ക്ലാസൻ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, റിഷാദ് ഹൊസൈൻ, ജസ്പ്രീത് ബുംറ, ഫസൽഹഖ്, ഫസൽഹഖ്

chopra

Latest Stories

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്

'മാപ്പാക്കണം, ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്', എക്‌സില്‍ പ്രതികരിച്ച് രശ്മിക; 'ഗില്ലി' റീമേക്ക് പരാമര്‍ശത്തില്‍ ട്രോള്‍ പൂരം

എന്റെ കരിയറിൽ ഇനി ഉള്ളത് ഒരേ ഒരു ലക്‌ഷ്യം മാത്രം, പരിശ്രമം മുഴുവൻ അതിനായി നൽകും: സഞ്ജു സാംസൺ

കൊ​ച്ചി​യി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ

നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല; സാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; കര്‍ശന നടപടി എടുക്കണമെന്ന് ബിജെപി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ കാര്‍ ഇടിച്ചു കയറി

പുതിയ ബിസിസിഐ സെക്രട്ടറി ആരായിരിക്കും?, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഉണ്ണി മുകുന്ദന്‍ 'വേറെ ലെവല്‍' ആയി, 'മാര്‍ക്കോ' വന്നതോടെ ആരാധകരടെ എണ്ണം നൂറിരട്ടിയായി; പ്രശംസിച്ച് പദ്മകുമാര്‍