രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ്. നവംബര്‍ 22ന് (വെള്ളിയാഴ്ച) പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ്മ ആദ്യ ടെസ്റ്റ് കളിക്കുന്നില്ല.

രോഹിത്തിന്റെ അഭാവം ഇന്ത്യയുടെ മുന്നില്‍ രണ്ട് വഴികളാണ് തുറന്നിരിക്കുന്നത്. അവര്‍ക്ക് റിസര്‍വ് ഓപ്പണര്‍ അഭിമന്യു ഈശ്വരന് ഒരു അരങ്ങേറ്റം നല്‍കാം, അല്ലെങ്കില്‍ കെ എല്‍ രാഹുലിനെ പരിഗണിക്കാം. എന്നിരുന്നാലും, രോഹിത്തിന് കളി നഷ്ടമായാല്‍ ഓപ്പണില്‍ മറ്റൊരു ഓപ്ഷന്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രി.

ഓസ്ട്രേലിയയില്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് ഓപ്പണിംഗില്‍ ഇറക്കാമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി അഭിമന്യു ഈശ്വരന്‍ അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പരാമര്‍ശിച്ചു. എന്നിരുന്നാലും, ആരാണ് ഗെയിമില്‍ കളിക്കുക എന്നത് അവര്‍ നെറ്റ്‌സില്‍ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

‘അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്, സെലക്ടര്‍മാര്‍ക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്. നിങ്ങള്‍ക്ക് ശുഭ്മാനെ (ഗില്‍) ഓപ്പണിംഗ് ഓര്‍ഡറിലേക്ക് തള്ളിവിടാം. അവന്‍ മുമ്പ് ഓസ്ട്രേലിയയില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഈശ്വരന്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി നന്നായി കളിച്ചിട്ടില്ല. പക്ഷേ രാഹുലും ഈശ്വരനും നെറ്റ്സില്‍ എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നച് പ്രധാനമാകും. പക്ഷേ ശുഭ്മാന്‍ ഗില്‍ ഓപ്ഷന്‍ മികച്ചൊരു ഓപ്ഷനായിട്ട് അവിടുണ്ട്- ശാസ്ത്രി പറഞ്ഞു.

Latest Stories

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

മുനമ്പത്തേക്ക് ബിജെപിയുടെ പ്രധാന നേതാക്കള്‍ വരുന്നു; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

എന്നെ നൈസായി ഒഴിവാക്കി, പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നും ഗംഭീർ തന്നിട്ടില്ല; തുറന്നടിച്ച് ശാർദുൽ താക്കൂർ

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര

മുട്ടാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ആഞ്ഞടിക്കാനും അറിയാം; 'കലിപ്പന്‍' രാഹുല്‍