ഇത്രയും ഹൈ പേസില്‍ തുടര്‍ച്ചയായി പിന്‍ പോയിന്റ് യോര്‍ക്കറുകള്‍ വീണ ഒരു സ്‌പെല്‍ അടുത്തെങ്ങും കണ്ടിട്ടില്ല!

4 ഓവറില്‍ 35 റണ്‍ വഴങ്ങുന്നു, വിക്കറ്റില്ല. കണക്കില്‍ ഒരു സാധാരണ T20 സ്‌പെല്‍ മാത്രം. പ്രതാപകാലത്തിന്റെ നിഴല്‍ പോലെ തപ്പിത്തടയുന്ന വാര്‍ണറിന്റെ ഫിഫ്റ്റിയും ഫോര്‍മാറ്റ് വ്യത്യാസമില്ലാതെ തിളങ്ങുന്ന അക്‌സറിന്റെ മാസ്മരിക ഇന്നിംഗ്‌സും, രണ്ട് വര്‍ഷത്തിലധികം ദിവസങ്ങളും 25 മാച്ചും പിന്നിട്ട ശേഷം രോഹിത് ശര്‍മയുടെ ഫിഫ്റ്റിയും, ചെറിയ രീതിയിലെങ്കിലും ടീമിനായി എന്തെങ്കിലും ചെയ്തു തുടങ്ങാന്‍ കഴിഞ്ഞ ഗ്രീനിന്റെ ആശ്വാസവും, മുംബൈയുടെ ആദ്യവിജയവും അങ്ങനെ ഒരു പാടുള്ള മാച്ചില്‍ ഈ സ്‌പെല്ലിന് എന്താണ് പ്രത്യേകത.

ബാറ്റിംഗ് ഫീസ്റ്റുകള്‍ക്കൊപ്പം തന്നെ ഫാസ്റ്റ് ബോളിംഗിനെ ഒരു പക്ഷേ ഒരല്‍പ്പം മുകളില്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പുള്ളിയുടെ അവസാന രണ്ടോവര്‍, പ്രത്യേകിച്ചും ലാസ്റ്റ് ഓവര്‍ ഒരു കാഴ്ച്ച തന്നെയായിരുന്നു.

അടുത്തതും യോര്‍ക്കറിനുള്ള അറ്റംപ്റ്റാണ് ഫുള്‍ ലെംഗ്ത് ബോളാണെന്നത് ബാറ്റര്‍ക്കും കമന്റേറ്റര്‍ക്കും കാണുന്നവര്‍ക്കും എല്ലാം പ്രഡിക്റ്റബിളായിരുന്നു. ഇത്രയും ഹൈ പേസില്‍ തുടര്‍ച്ചയായി പിന്‍ പോയിന്റ് യോര്‍ക്കറുകള്‍ വീണ ഒരു സ്‌പെല്‍ അടുത്തെങ്ങും കണ്ടിട്ടില്ല.

മാര്‍ക്ക് വുഡും ആന്റിച്ച് നോര്‍ക്യയും ലോക്കീ ഫെര്‍ഗൂസനും ഉമ്രാന്‍ മാലിക്കും ഒക്കെ റണ്‍ ലീക്ക് ചെയ്താലും വെറുതേ ആ വേഗം നോക്കിയിരിക്കാം. അതില്‍ ഈ കൃത്യത കൂടി വന്നാല്‍ ഒന്നും പറയാനില്ല .

എഴുത്ത്: അഭിലാഷ് അബി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി