Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

അമ്പരപ്പിക്കുന്ന ബൗളിംഗ് പരീക്ഷണം, ബാറ്റ്‌സ്മാന്‍മാര്‍ കരുതിയിരിക്കുക

, 2:08 pm

ക്രിക്കറ്റ് മൈതാനം പലവിധ പരീക്ഷണങ്ങള്‍ക്കും വേദിയാകാറുണ്ട്. ബാറ്റ്‌സ്മാന്‍മാരാണ് പരീക്ഷണത്തിന്റെ തലതൊട്ടപ്പന്‍മാര്‍. എന്നാല്‍ രഞ്ജിയിലെ ഒരു മത്സരത്തില്‍ അവിശ്വസനീയമായ ബൗളിംഗ് പരീക്ഷണവുമായി ഒരു ബൗളര്‍ രംഗത്ത് വന്നിരിക്കുകയാണ്.,

ബാറ്റ്‌സ്മാന്‍മാരുടെ സ്വിച്ച് ഹിറ്റ് കണ്ടിട്ടില്ലാത്തവര്‍ കുറവാകും. ഇടംകൈയന്‍ ബാറ്റ്‌സ്മാനെ തടയാന്‍ ഫീല്‍ഡ് തയ്യാറാക്കിയ ബൗളറെ ഞെട്ടിച്ച് അവസാനനിമിഷം വലംകൈയനെ പോലെ ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാന്‍മാരുടെ ആരെയും അമ്പരപ്പിക്കാറുണ്ട്.

എന്നാല്‍ സ്വിച്ച് ഹിറ്റിന്റെ സമാനമായ രീതിയില്‍ സ്വിച്ച് ബൗളിംഗാണ് ഈ താരം നടത്തുന്നത്. ബാറ്റ്‌സ്മാന് അനുകൂലമായി ക്രിക്കറ്റ് നിയമങ്ങള്‍ മാറുന്ന കാലഘട്ടത്തില്‍ ബൗളര്‍മാര്‍ക്കിടയിലും പരീക്ഷണത്തിനാളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത ഈ വീഡിയോ.

ഇടംകൈയന്‍ ബൗളറായ താരം 360 ഡിഗ്രിയില്‍ കറങ്ങി പന്തെറിഞ്ഞത് ബാറ്റ്‌സ്മാനെ മാത്രമല്ല, അമ്പയറെയും സ്വന്തം ടീമംഗങ്ങളെ പോലും ഞെട്ടിച്ചു. ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമെന്നായിരുന്നു അമ്പയറുടെ നിര്‍ണയം. സ്വിച്ച് ഹിറ്റിന് അംഗീകാരമെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് വാദിക്കുന്നവരും ഏറെ.

Advertisement